നടൻ അജിത് കുമാറിനൊപ്പം റൈഡർ ആയ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു.!!| Manju Warrier And Ajith Are Planning To Go On a Long Bike Ride.

Manju Warrier And Ajith Are Planning To Go On a Long Bike Ride : നിരവധി സിനിമകളിലൂടെ മലയാളികളുടെ മനം കീഴടക്കിയ നായിക ആണ് മഞ്ജു വാര്യർ. മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. മലയാളം, തമിഴ് തുടങ്ങിയ നിരവധി അന്യഭാഷകളിലും അഭിനയിച് സിനിമ മേഖലയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തി. 90 കളിലെ നിറ സാന്നിധ്യമായിരുന്ന താരം വിവാഹശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടുനിന്നു.

പിന്നീട് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘എന്നും എപ്പോഴും’ എന്ന സിനിമയിലൂടെ അതിഗംഭീരമായ തിരിച്ചുവരവ് നടത്തി. പിന്നീട് താരം പൊതുവേദികളിലും സിനിമകളിലും സജീവമായി തുടർന്ന് മലയാളികളുടെ ലേഡീ സൂപ്പർസ്റ്റാർ ആയി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരും തമിഴ് സിനിമ പ്രേമികളുടെ പ്രിയ നടനായ അജിത് കുമാറും ഒരുമിച്ചുള്ള റൈഡിങ് ചിത്രങ്ങൾ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഒപ്പം ഇങ്ങനെയൊരു അടികുറിപ്പും എഴുതിയിരിക്കുന്നു. സൂപ്പർ സ്റ്റാർ റൈഡർ ആയ അജിത് കുമാർ സാറിനു നന്ദി. നാല് ചക്രമുള്ള വണ്ടിയിൽ ഒരുപാട് ദൂരം യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു.

എന്നാൽ ഇതാദ്യമായിട്ടാണ് ഇരുചക്ര വാഹനത്തിൽ ഇത്ര ദൂരം യാത്ര ചെയ്യാൻ സാധിച്ചത് . ഒപ്പം ‘അഡ്വഞ്ചർ റൈഡേഴ്സ് ഇന്ത്യ’ അവർക്കും ഒരുപാട് നന്ദി ബൈക്ക് റൈഡിങ്ങിലേക് എന്നെ ക്ഷണിച്ചതിന്; എന്നായിരുന്നു താരം പോസ്റ്റ് ചെയ്തത്. താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയകളിൽ വൈറൽ ആയ് മാറി. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

Leave a Reply

Your email address will not be published. Required fields are marked *