Making Of Tasty Payasam : ഓണത്തിന് സദ്യക്ക് അടപ്രഥമൻ ഉണ്ടാക്കിയില്ലെങ്കിൽ അത് വലിയൊരു നഷ്ടമാണല്ലോ. വളരെ രുചികരമായ അടപ്രഥമൻ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇതിനായി 200 ഗ്രാം അട എടുത്തു വയ്ക്കുക ശേഷം ചൂടായിരിക്കുന്ന വെള്ളത്തിലേക്ക് അടയിട്ട് കുറച്ചുസമയം തിളപ്പിക്കുക. ഈ സമയം കൊണ്ട് പായസത്തിലേക്ക് ആവശ്യമായിട്ടുള്ള ശർക്കര കുറച്ചു വെള്ളമൊഴിച്ചു നന്നായി തിളപ്പിക്കാനായി വയ്ക്കുക .
അലിഞ്ഞു വരുന്ന സമയം കൊണ്ട് അട വെന്ത് വരുന്നതായിരിക്കും. ശേഷം ഉടനെ തന്നെ അട അരിച്ചു മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം മൂന്ന് ടീസ്പൂൺ തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരി എന്നിവയെല്ലാം വറുത്തു കോരി മാറ്റുക.
ആ പാനിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന അട ചേർത്ത് ചെറുതായി റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ശർക്കര പാനി ഒഴിച്ചുകൊടുത്ത് 5 മിനിറ്റ് നല്ലതുപോലെ തിളപ്പിക്കുക. ശർക്കര കടയിലേക്ക് നന്നായി യോജിച്ചതിനു ശേഷം രണ്ട് കപ്പ് രണ്ടാം പാൽ ഒഴിച്ചു കൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക. നല്ലതുപോലെ കുറുകി വരുന്ന സമയത്ത് അതിലേക്ക് അര ടീസ്പൂൺ ചുക്കുപൊടി അര ടീസ്പൂൺ ജീരകപ്പൊടി അര ടീസ്പൂൺ ഏലക്കാപ്പൊടി രണ്ടുനുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉടനെ തന്നെ പകർത്തി വയ്ക്കുക അതിനുമുകളിൽ ആയി കുറച്ചു കൊടുക്കുക ശേഷം പുറത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക. ഇത്ര മാത്രമേയുള്ളൂ രുചികരമായ അടപ്രഥമൻ റെഡി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.