Important Health Information : ചികിത്സ എടുക്കുന്ന ഒരു പ്രമേഹ രോഗിയാണെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് വണ്ടിയോടിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ടത്. എന്നതിനെ പറ്റിയാണ് പറയാൻ പോകുന്നത്. പ്രമേഹ രോഗികൾക്ക് വാഹനം ഓടിക്കുമ്പോൾ പ്രത്യേക നിബന്ധനകൾ ഉണ്ട്. വണ്ടി ഓടിക്കുന്ന സമയത്ത് പ്രത്യേകിച്ചും പ്രമേഹരോഗികൾക്ക് വരുന്നതാണ് പെട്ടെന്ന് ഷുഗർ താഴ്ന്നു പോകുന്ന അവസ്ഥ. ആ സമയത്ത് ചിലപ്പോൾ വണ്ടിയുടെ നിയന്ത്രണം കയ്യിൽ നിന്നും പോകാം.
അതുകൊണ്ട് അപകട സാധ്യതകളും കൂടുതലാണ്. ഇതിനെ എങ്ങനെ തടയാം എന്നാണ് പറയാൻ പോകുന്നത്. ആ രണ്ടു മണിക്കൂറിൽ കൂടുതൽ വണ്ടിയോടിക്കുന്ന രീതിയിലുള്ള യാത്രകൾ ആരംഭിക്കുന്നതിനു മുൻപ് കൃത്യമായ ഷുഗർ ചെക്ക് ചെയ്യുവാൻ മറന്നു പോകരുത്. നൂറിന് മുകളിലായി തന്നെ ഷുഗറിന്റെ അളവ് ഉണ്ടായിരിക്കേണ്ടതാണ് .
അതിന് താഴെയാണെങ്കിൽ എന്തെങ്കിലും ഭക്ഷണങ്ങൾ കഴിച്ച് ഷുഗറിന്റെ അളവ് ക്രമീകരിക്കേണ്ടതാണ്. അതുപോലെ എല്ലാ രണ്ടു മണിക്കൂർ കൂടുമ്പോഴും ചെക്ക് ചെയ്തുകൊണ്ടിരിക്കേണ്ടതാണ്. അതുപോലെ കയ്യിൽ എന്തെങ്കിലും മധുരപലഹാരങ്ങളും അല്ലെങ്കിൽ ജ്യൂസ് പോലെയുള്ള ആഹാരങ്ങൾ കയ്യിൽ കരുതുന്നത് വളരെ നല്ലതായിരിക്കും ഷുഗർ കുറഞ്ഞു പോകുന്ന സന്ദർഭത്തിൽ കഴിക്കാവുന്നതാണ്.
ഇത്തരം കാര്യങ്ങൾ യാത്ര പോകുന്ന സമയത്ത് യാത്ര ചെയ്യുന്ന സമയത്തും ശ്രദ്ധിക്കുകയാണെങ്കിൽ അപകട സാധ്യതകൾ കുറയ്ക്കാവുന്നതാണ് പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് തന്നെ നമുക്ക് അതിനുവേണ്ട മുൻകരുതലുകൾ എടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.