Spicy Prawns Curry Roast : ചെമ്മീൻ കിട്ടിയാൽ ഇതുപോലെ ഉണ്ടാക്കിയില്ലെങ്കിൽ വലിയ നഷ്ടമായിരിക്കും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. ചെമ്മീനോ റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണോ രണ്ട് ഏലക്കായ ഒരു വായനയില എന്നിവ ചേർത്ത് ചൂടാക്കുക. ശേഷം ഒരു സവാള അരച്ചെടുത്തത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാളയുടെ നിറമെല്ലാം മാറി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ശേഷം ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ചൂടായി വരുമ്പോൾ രണ്ട് തക്കാളി അരച്ചെടുത്തത് ചേർത്ത് കൊടുക്കുക .
തക്കാളിയും നല്ലതുപോലെ ഭാഗമാകുമ്പോൾ ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. നല്ലതുപോലെ തിളച്ചു വരുമ്പോൾ മീനിട്ട് കൊടുക്കുക.ശേഷം അടച്ചുവെച്ച് വേവിക്കുക.
മീൻ നല്ലതുപോലെ വെന്തു പാകമായ ശേഷം എണ്ണ എല്ലാം തെളിഞ്ഞു കുറുകി വരുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് പകർത്തി വെക്കാം. ഇത്ര മാത്രമേയുള്ളൂ നല്ല കുറുകിയ ചെമ്മീൻ റോസ്റ്റ് ഇതുപോലെ കഴിച്ചു നോക്കൂ. ഇതിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഇടിയപ്പത്തിന്റെ കൂടെയും എല്ലാം ഈ ചെമ്മീൻ റോസ്റ്റ് വളരെ രുചികരം ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.