Making Tasty Sweet Banana Snack : ചായക്കടയിൽ നിന്നും കിട്ടുന്ന നല്ല മൊരിഞ്ഞ പഴംപൊരി ഇനി എളുപ്പത്തിൽ എല്ലാം വീട്ടിൽ തയ്യാറാക്കിയെടുക്കാം ആർക്കുവേണമെങ്കിലും എളുപ്പത്തിൽ പഴംപൊരി ഉണ്ടാക്കാൻ മാത്രമല്ല ഈ പഴംപൊരി അധികം എണ്ണ കുടിക്കുകയുമില്ല. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .
അതിനായി നാല് നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴം എടുക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക ഒന്നര കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക കുറച്ചു കറുത്ത എണ്ണ ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് ബേക്കിംഗ് സോഡ വെള്ളം.
എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പഴംപൊരിയുടെ മാവ് തയ്യാറായി കഴിയുമ്പോൾ കുറച്ച് സമയം അത് മാറ്റി വയ്ക്കേണ്ടതാണ്. 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം നമുക്ക് പഴംപൊരി ഉണ്ടാക്കാൻ തുടങ്ങാം. അതിനായി നേന്ത്രപ്പഴം എടുത്തത് ഒരേ വലുപ്പത്തിൽ നീളത്തിൽ മുറിച്ചു മാറ്റുക.
അതിനുശേഷം മാവ് എടുത്ത് അതിലേക്ക് ഓരോ പഴം മുക്കിയെടുക്കുക. അതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാവുന്നതാണ്. ഇതുപോലെ പഴംപൊരി തയ്യാറാക്കുകയാണ് എങ്കിൽ അധികം എണ്ണ ഉപയോഗിക്കേണ്ട ആവശ്യവും വരികയില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.