Making Egg Masala Snack : വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു മുട്ട പലഹാരം ഉണ്ടാക്കി നോക്കാം ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് ആവശ്യമായ കുരുമുളകുപൊടി കുറച്ചു ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു ഓംപ്ലീറ്റ് ഉണ്ടാക്കുക.
ശേഷം ഇഷ്ടമുള്ള വലുപ്പത്തിൽ നിങ്ങൾക്ക് മുറിച്ച് എടുക്കാവുന്നതാണ്. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ പൊടി എടുക്കുക അതിലേക്ക് അര ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ പൗഡർ ചേർത്ത് കൊടുക്കുക.
മുക്കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ആ പൊടിയിൽ നിന്നും നാല് ടീസ്പൂൺ മാറ്റിവയ്ക്കുക ശേഷം വെള്ളം ഒഴിച്ച് കലക്കി എടുക്കുക. അടുത്തതായി ചെയ്യേണ്ടത് ഓരോ മുട്ടയും എടുത്ത് ആദ്യം മാവിൽ മുക്കി പൊട്ടിയിൽ പൊതിഞ്ഞെടുക്കുക.
ഇത് രണ്ടുപ്രാവശ്യമായി ചെയ്യുക. എല്ലാ മുട്ടയും ഇതുപോലെ തയ്യാറാക്കി വെച്ചതിനുശേഷം എണ്ണയിൽ പൊരിച്ചെടുക്കുക. ഇഷ്ടമുള്ള ആകൃതിയിൽ നിങ്ങൾക്ക് മുട്ട മുറിച്ച് എടുക്കാവുന്നതാണ്. ചെറിയ കുട്ടികൾക്കെല്ലാം വളരെ ടേസ്റ്റി ആയിട്ടും ഇന്റെരെസ്റ്റ് കോഡും കൂടി പലഹാരങ്ങൾ കഴിക്കുവാൻ ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുക്കു. തയ്യാറാക്കാൻ പറ്റിയ ഒരു പലഹാരം ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കി നോക്കൂ. എണ്ണയിൽ പൊരിച്ചെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് മീഡിയം തീയിൽ വയ്ക്കേണ്ടതാണ്.