Spicy Kerala Chickpea Curry : നല്ല ടേസ്റ്റി ആയിട്ടുള്ള മസാല കടലക്കറി തയ്യാറാക്കാം. വെള്ളക്കടല ഇതുപോലെ മസാലയായി തയ്യാറാക്കി നോക്കൂ. അതിനായി കുറഞ്ഞത് 5 മണിക്കൂർ നേരത്തേക്ക് എങ്കിലും വെള്ളക്കടല വെള്ളത്തിൽ കുതിർത്തു വയ്ക്കേണ്ടതാണ് ശേഷം അതൊരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ രണ്ട് ഗ്രാമ്പു ചേർക്കുക. അര ടീസ്പൂൺ ജീരകം രണ്ടു സവാള ചെറുതായരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക നല്ലതുപോലെ വഴന്നു വരുമ്പോൾ ഈ സമയത്ത് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും അര കപ്പ് തേങ്ങ ചിരകിയതും ഒരു കറുവപ്പട്ടയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്തതിനുശേഷം സവാളയിലേക്ക് ചേർത്തു കൊടുക്കുക.
അതോടൊപ്പം ഇരവിനാവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന കടല അതിലേക്ക് ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക .
അടച്ചുവെച്ച് വേവിക്കുക. നല്ലതുപോലെ കുറുകി എണ്ണ തെളിഞ്ഞു വരുന്ന പരുവം ആകുമ്പോൾ ഒരു ടീസ്പൂൺ പഞ്ചസാരയും കുറച്ചു മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം. ഇനി എല്ലാവരും വളരെ എളുപ്പത്തിൽ ഈ കടലക്കറി ഇതുപോലെ തയ്യാറാക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.