No Coconut Spicy Chana Curry : രാവിലെ ബ്രേക്ക് ഫാസ്റ്റിനെ അപ്പം അല്ലെങ്കിൽ പുട്ട് ആണ് തയ്യാറാക്കുന്നത് എങ്കിൽ ഇതുപോലെ തയ്യാറാക്കണം. ഈ കടലക്കറി എങ്ങനെയാണോ ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. 250 ഗ്രാം കടല തലേദിവസം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക അതിനുശേഷം ഒരു കുക്കർ എടുത്ത് അതിലേക്ക് കടല ചേർത്തു കൊടുക്കുക .
ആവശ്യത്തിന് വെള്ളം ഒപ്പ് ചേർത് വേവിക്കാൻ വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം രണ്ട് ഏലക്കായ ഒരു കറവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക.
അതിനുശേഷം നന്നായി വഴന്നു വരുമ്പോൾ അര ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ ഗരം മസാലയും ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന കടലയെടുത്ത് അതിൽ കുറച്ച് കടല മാറ്റിവയ്ക്കുക ബാക്കിയുള്ളത് ചേർത്തു കൊടുക്കുക മാറ്റിവച്ചിരിക്കുന്ന കടലയും കുറച്ച് അണ്ടിപ്പരിപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽഅരച്ച് അതും പാനിലേക്ക് ഒഴിച്ച് കൊടുക്കുക.
അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക. അതോടൊപ്പം ആവശ്യമായ പച്ചമുളകും കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക. 10 മിനിറ്റ് എങ്കിലും നല്ലതുപോലെ വേവിക്കേണ്ടതാണ്. നന്നായി പാകമാകുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം ശേഷം രുചിയോടെ കഴിക്കാം.