Early Symptoms Of Cancer : ക്യാൻസർ ബാധിച്ച ആളുകൾ ഓരോ വർഷം കൂടുംതോറും വർദ്ധിച്ചുവരുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. മരണ സാധ്യതകൾ കൂടുന്നത് കൊണ്ടാണ് ഇപ്പോഴും ആളുകൾ ക്യാൻസർ എന്ന രോഗത്തെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന് വെച്ചാൽ കൂടുതൽ ആളുകൾക്കും കാൻസർ രോഗത്തിന്റെ അവസാന ഘട്ടങ്ങളിൽ ആയിരിക്കും രോഗം പലരും തിരിച്ചറിയുന്നത് ചികിത്സകൾ നടത്തുന്നതും എന്നാൽ അതിനുള്ളിൽ തന്നെ രോഗത്തിന്റെ അവസ്ഥ കൂടുതൽ അവസ്ഥയിൽ എത്തുകയും ചെയ്യും.
എന്നാൽ ഇനി ആ അവസ്ഥ ഉണ്ടാകേണ്ട തുടക്കത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം അതിനുള്ള ലക്ഷണങ്ങൾ ശരീരം കാണിച്ചു തരും അത് മനസ്സിലാക്കിയാൽ മതി പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമത്തെ ലക്ഷണമാണ് പെട്ടെന്നുണ്ടാകുന്ന വിളർച്ച രണ്ടാമത്തെ ലക്ഷണമാണ് ശ്വാസതടസ്സം ചുമാ കഫത്തിൽ രക്തം, മൂന്നാമത്തെ ലക്ഷണമാണ് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തടി കുറയുന്ന അവസ്ഥ, നാലാമത്തെ ലക്ഷണമാണ് മൂത്രത്തിൽ രക്തം അല്ലെങ്കിൽ മൂത്ര തടസ്സം ഉണ്ടാകുന്നത്,.
അഞ്ചാമത്തെ ലക്ഷണം സ്ഥാനങ്ങളിൽ മുഴ ഉണ്ടാവുക, ആറാമത്തെ ലക്ഷണം മലദ്വാരത്തിൽ നിന്നും രക്തം ഉണ്ടാവുക ഇല്ലെങ്കിൽ മലബന്ധം തുടർച്ചയായി അനുഭവിക്കേണ്ടി വരിക, ഏഴാമത്തെ ലക്ഷണം പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. എട്ടാമത്തെ ലക്ഷണം ആർത്തവ വിരാമം ഉള്ളവരിൽ കാണുന്ന അമിതമായിട്ടുള്ള രക്തസ്രാവം കുറച്ചധികം ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന അവസ്ഥ.
ഒമ്പതാമത്തെ ലക്ഷണം നമ്മുടെ തൊലിയിൽ കാണുന്ന കാക്ക പുള്ളി മറുക് എന്നിവ അസാധാരണമായി വലുതായി വരുക. അവസാനത്തെ ലക്ഷണം വായിക്കകത്ത് ഉണ്ടാകുന്ന പാടുകൾ ചെറിയ തടിപ്പുകൾ തൊണ്ടയടപ്പ് ശബ്ദം കുറഞ്ഞുവരുന്ന അവസ്ഥ. ഇതുപോലെയുള്ള പ്രധാനപ്പെട്ട ലക്ഷണങ്ങൾ നിങ്ങൾക്ക് തുടർച്ചയായി അനുഭവിക്കേണ്ടി വരുന്നുണ്ട് എങ്കിൽ ഉറപ്പിച്ചോളൂ ക്യാൻസറിന്റെ സാധ്യതകൾ ആയിരിക്കും ഇവ. ഉടനെ ചികിത്സകൾ നടത്തുക.