Making Idiyappam With Boiled Rice : രാവിലെ ഇടിയപ്പം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇനി ഇതുപോലെ തയ്യാറാക്കു. ചോറ് ബാക്കിയുണ്ടെങ്കിൽ ഒരു പാത്രം നിറയെ ഇടിയപ്പം ഇനി എളുപ്പത്തിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് ചോറ് എടുക്കുക ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക.
രണ്ട് ടീസ്പൂൺ മാത്രം വെള്ളം ചേർത്ത് അരച്ചെടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക വറുത്ത അരിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്യുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക .
ഒരു ടീസ്പൂൺ ഓയിൽ ചേർത്തു കൊടുക്കുക കൈകൊണ്ട് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുക. മാവ് തയ്യാറായിക്കഴിഞ്ഞാൽ ഇടിയപ്പം ഉണ്ടാക്കുന്ന സേവനാഴി എടുക്കുക ശേഷം അതിലേക്ക് മാവ് ഇട്ടു കൊടുത്തതിനുശേഷം ഒരു ഇലയിലേക്ക് പിഴിഞ്ഞൊഴിക്കുക. ഒരുപാട് കട്ടിയല്ലാതെ പരത്തി പിഴിഞ്ഞൊഴിക്കുക.
ശേഷം അതിനു മുകളിൽ വേണമെങ്കിൽ നിങ്ങൾക്ക് കുറച്ച് തേങ്ങയും പഞ്ചസാരയും എല്ലാം ഉപയോഗിക്കാവുന്നതാണ്. പഞ്ചസാര ചേർക്കാൻ താല്പര്യമില്ലാത്തവർക്കേണ്ട ആവശ്യമില്ല. അതിനുശേഷം 5 മിനിറ്റ് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. വെറും 5 മിനിറ്റ് കൊണ്ട് തന്നെ നല്ലതുപോലെ വെന്തു വരുന്നതായിരിക്കും. നല്ല സോഫ്റ്റ് ഇടിയപ്പം കഴിക്കണം എന്നുണ്ടെങ്കിൽ ഇനി എല്ലാവരും ഇതുപോലെ തയ്യാറാക്കു. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഇനി ഇതുതന്നെ മതി.