Health Care Special Drink : നമ്മുടെ ശരീരത്തിൽ നല്ലതുപോലെ രക്തം ഉണ്ടാകുന്നതിനു വേണ്ടിയും ശരീരം നിറം വയ്ക്കുന്നതിന് വേണ്ടിയും കുടിക്കാൻ പറ്റുന്ന ഒരു ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഡ്രിങ്ക് ആണ്. 15 ദിവസം തുടർച്ചയായി കുടിച്ചാൽ മതി ഇതിനു വേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം അതിനായി ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എടുക്കുക അല്ലെങ്കിൽ 6 ഗ്ലാസ് വെള്ളം എടുക്കുക.
ശേഷം ഇത് നല്ലതുപോലെ ചൂടാക്കി എടുക്കുക നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് കറുത്ത ഉണക്കമുന്തിരി ഒരു പിടി ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക. ഇതിന്റെ നിറമെല്ലാം മാറിവരുന്ന സമയത്ത് ബാക്കിയുള്ളത് ചേർക്കാം. ഇതിനായി ഇവിടെ ചേർക്കുന്നത് കോലരക്ക് ആണ്. പല ആയുർവേദ കടകളിലും ഷുഗർ ഉള്ളവർക്ക് അത് കുറയ്ക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ആയുർവേദ മരുന്നാണ്.
ഇത് നല്ലതുപോലെ പൊടിച്ചെടുത്ത് അര ടീസ്പൂൺ ചേർത്തു കൊടുക്കുക. ഇതിന് പ്രത്യേകിച്ച് സൈഡ് എഫക്ടുകൾ ഒന്നുംതന്നെയില്ല ശേഷം നല്ലതുപോലെ തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം നല്ലതുപോലെ മാറി വരുന്നത് കാണാം. വെള്ളത്തിന്റെ നിറം നല്ല ചുവന്ന വരുന്നത് കാണാൻ സാധിക്കും.
അതിനുശേഷം ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചേർത്തു കൊടുക്കുക വളരെയധികം ആയുർവേദ ഗുണങ്ങൾ അടങ്ങിയതാണ് ചെമ്പരത്തി പൂവ്. ശേഷം ചെമ്പരത്തിയുടെ ഇതളുകളുടെ നിറമെല്ലാം തന്നെ മാറി വെള്ളം നല്ലതുപോലെ ഭാഗമായ ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക ഈ വെള്ളം നിങ്ങൾ ദിവസത്തിൽ ഏത് സമയത്ത് വേണമെങ്കിലും കുടിക്കാവുന്നതാണ്. മുടങ്ങാതെ ഒരുമാസത്തോളം നിങ്ങൾ കുടിക്കുകയാണെങ്കിൽ നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും.