Egg Curry With Out Coconut : മുട്ട കറിക്ക് ടേസ്റ്റ് കൂട്ടുന്നതിനും അതുപോലെ നല്ല കുറുകിയ ചാറോടു കൂടെ ഇരിക്കുന്നതിനുമായി നമ്മൾ തേങ്ങാപ്പാൽ ചേർക്കുകയോ അല്ലെങ്കിൽ തേങ്ങ അരച്ച് ചേർക്കുകയോ ചെയ്യാറുണ്ട് എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല. ഇതുപോലെ ഉണ്ടാക്കിയാൽ മതി. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ ഒന്നര ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും 8 വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക ശേഷം രണ്ട് വലിപ്പത്തിലുള്ള തക്കാളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി നല്ലതുപോലെ വഴന്നു വരുമ്പോൾ കുറച്ച് കറിവേപ്പിലയും ചേർത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുത്ത് പേസ്റ്റ് ആക്കുക. ഇതേസമയത്ത് ആവശ്യമുള്ള മുട്ട പുഴുങ്ങി എടുക്കുക ശേഷം കുറച്ചു മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ ജീരകം ഒരു വായനയില്ല ഒരു ഏലക്കായ ഒരു കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുത്ത് ചൂടാക്കി എടുക്കുക അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക.
ശേഷം വരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നന്നായി ചൂടാക്കുക അതിലേക്ക് രണ്ട് പച്ചമുളകും ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ കട്ട തൈരും ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കാൻ വയ്ക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക ശേഷം മുട്ടയും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. 10 മിനിറ്റ് കഴിയുമ്പോൾ കുറച്ച് മല്ലിയുടെ ചേർത്ത് പകർത്തി വയ്ക്കാം.