രാവിലെ വരുന്ന പെട്ടെന്നുള്ള തലകറക്കത്തിന്റെ കാരണം ഇതാണ്. തലകറക്കം മാറ്റാൻ ഇതുപോലെ ചെയ്യുക . | Remove Headache Problem

Remove Headache Problem : തലകറക്കം പല കാരണങ്ങൾ കൊണ്ടും വന്നേക്കാം. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഉണ്ടാകുന്ന തലകറക്കത്തിന്റെ കാരണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. പ്രധാനമായിട്ടും ഒരു ഭാഗത്തേക്ക് ചരിഞ്ഞ് കിടന്നുകൊണ്ട് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഇതുപോലെ തലവേദനകൾ ഉണ്ടാകാനുള്ള സാധ്യതകൾ പല ആളുകൾക്കും ഉണ്ട്. അല്ലെങ്കിൽ പെട്ടെന്ന് കുനിയുമ്പോഴും തലകറക്കം പോലെ അനുഭവപ്പെടുന്നുണ്ടാകും. ഇത് 30 സെക്കൻഡ് കൊണ്ടോ അല്ലെങ്കിൽ ഒരു മിനിറ്റ് കൊണ്ട് പൂർണ്ണമായും നിർത്താറുണ്ട്. എന്നാൽ ഓരോ പ്രാവശ്യം അതേ പ്രവർത്തി ചെയ്യുമ്പോഴും ഇത് വന്നുകൊണ്ടിരിക്കും.

നമുക്കെല്ലാവർക്കും അറിയാം ചെവി കേൾക്കാൻ മാത്രമല്ല ശരീരത്തിന്റെ മുഴുവൻ ബാലൻസിനെയും നിയന്ത്രിക്കുന്ന ഭാഗമാണ്. നമ്മുടെ ചെവിയുടെ ഉള്ളിൽ പ്രധാനമായിട്ടും മൂന്ന് കുഴലുകളാണ് ഉള്ളത് അതിൽ വെള്ളം പോലുള്ള ദ്രാവകവും ഉണ്ടാകും നമ്മൾ ഒരു ഭാഗത്തേക്ക് ചരിയുമ്പോൾ അതിലെ വെള്ളം ആ ഭാഗത്തേക്ക് ചരിഞ്ഞു പോവുകയും തലച്ചോറിലേക്ക് അതിന്റെ സിഗ്നലുകൾ എത്തുകയും ചെയ്യും എന്നാൽ അതേ രീതിയിൽ തന്നെ ചെവിയിൽ ചില കൽസ്യത്തിന്റെ കല്ലുകൾ ഉണ്ട്.

ചില സമയങ്ങളിൽ ഈ കാൽസ്യത്തിന്റെ കല്ലുകൾ തെറ്റി കുഴലിന്റെ ഉള്ളിലേക്ക് കയറിപ്പറ്റും അപ്പോൾ നമ്മൾ തലതിരിക്കുമ്പോൾ കുഴലിന്റെ ഉള്ളിലുള്ള വെള്ളത്തിന്റെ ഒപ്പം ഈ കാൽസ്യത്തിന്റെ കല്ലുകൾ തിരിഞ്ഞു കൊണ്ടേയിരിക്കും നമ്മൾ തലതിരിക്കുന്നത് നിർത്തിയാലും ഈ കാൽസ്യത്തിന്റെ കല്ലുകൾ ആ വെള്ളത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കും അതിനനുസരിച്ച് തലച്ചോറിലേക്ക് സിഗ്നലുകൾ പോയിക്കൊണ്ടിരിക്കും അതുകൊണ്ടാണ് നമുക്ക് തല ചുറ്റൽ പോലെ തന്നെ അനുഭവപ്പെടുന്നത്.

അതുകൊണ്ടാണ് ഒരു പ്രത്യേക ദിശയിലേക്ക് തിരിയുന്ന സമയത്ത് തലകറക്കം പ്രധാനമായും അനുഭവപ്പെടുന്നത്. ഈ പ്രശ്നത്തെ വളരെ കൃത്യമായ രീതിയിൽ പരിഹരിക്കാൻ സാധിക്കുന്നതാണ് അതിനുവേണ്ട ചികിത്സാരീതികൾ എല്ലാം ഇന്ന് ലഭ്യവുമാണ്. പ്രത്യേകിച്ച് മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഒന്നുമില്ലാതെ പൂർണമായും ഇത് പരിഹരിക്കാൻ സാധിക്കും. ചില ബാലൻസിംഗ് എക്സർസൈസിലൂടെയും കുറച്ചുനാളത്തെ റെസ്റ്റിലൂടെയും മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *