ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇടിക്കട്ട വെച്ച് ഇങ്ങനെ ചെയ്യൂ. ഇനി ചപ്പാത്തി സോഫ്റ്റ് ആവും. | Easy Way to Make Soft Chappathi

Easy Way to Make Soft Chappathi : ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ളവരാണല്ലോ നമ്മളെല്ലാവരും ചിലർ മൂന്നുനേരം ചപ്പാത്തി കഴിക്കുന്നവരോ അല്ലെങ്കിൽ രണ്ടുനേരം ചപ്പാത്തി കഴിക്കുന്നവരോ ഉണ്ടാക്കാം. ഇത്തരത്തിൽ ചപ്പാത്തി കഴിക്കാൻ ഇഷ്ടമുള്ള ആളുകൾക്ക് വളരെ സോഫ്റ്റ് ചപ്പാത്തി എങ്ങനെ തയ്യാറാക്കി കൊടുക്കാം എന്ന് നോക്കാം. അതിനുവേണ്ടിയിട്ടുള്ള ഒരു ട്രിക്ക് ആണ് പറയാൻ പോകുന്നത്. പലപ്പോഴും കടകളിൽ നിന്നും വാങ്ങുന്ന തരത്തിൽ നല്ല സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാൻ വീട്ടിൽ ശ്രമിച്ചാൽ ചിലപ്പോൾ ആ രീതിയിൽ ലഭിക്കണമെന്നില്ല.

എന്നാൽ ഇനി ഇതുപോലെ ചെയ്യുകയാണെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന സോഫ്റ്റ് ചപ്പാത്തി നമുക്ക് വീട്ടിൽ തയ്യാറാക്കാം. അതിനായി ചപ്പാത്തി പരത്തുന്ന കുഴൽ ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ ചെയ്താൽ മതി. ഇതിനുവേണ്ടി ആവശ്യമുള്ള അളവിൽ ഗോതമ്പുപൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ എണ്ണയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കൈകൊണ്ട് ചപ്പാത്തിയുടെ മാവ് തയ്യാറാക്കുക .

ശേഷം ചപ്പാത്തി കോൽ ഉപയോഗിച്ച് കൊണ്ട് ഒരു 5 മിനിറ്റ് നിർത്താതെ ഇടിച്ചു കൊടുക്കുക. മാവ് തിരിച്ചും മറിച്ച് ഇട്ട നല്ലതുപോലെ ഇടിച്ച് കുഴച്ച് എടുക്കുക. ഇങ്ങനെ ചെയ്താൽ മാവ് നല്ല സോഫ്റ്റ് ആയി വരുകയും അതുമൂലം ചപ്പാത്തിയും നല്ല സോഫ്റ്റ് ആയി വരുന്നതുമായിരിക്കും. ഇനിയും അറിയാത്തവർ ഉണ്ടെങ്കിൽ ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ.

ശേഷം മാവിൽ നിന്നും ആവശ്യമുള്ള വലുപ്പത്തിൽ ചപ്പാത്തി ഉരുളകളാക്കി ഉരുട്ടിയെടുത്ത് സാധാരണ രീതിയിൽ തന്നെ ചുട്ടെടുക്കുക. ചപ്പാത്തി ഉണ്ടാക്കുമ്പോൾ അത് സോഫ്റ്റ് ആകുന്നതിനുവേണ്ടി ഇനി വെളിച്ചെണ്ണയൊന്നും ചേർക്കേണ്ട ആവശ്യമില്ല. അതില്ലാതെയും വളരെ സോഫ്റ്റ് ചപ്പാത്തി ഇനി ഉണ്ടാക്കാം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *