Gas Trouble Remove Tip : വയറിനകത്ത് ഗ്യാസ് കെട്ടിക്കിടക്കുന്നത് മൂലം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചില ആളുകൾ ദിവസവും അതിനു വേണ്ടി മരുന്നു കഴിക്കുന്നവരും ആയിരിക്കും. ശരിയായ രീതിയിൽ ദഹനം നടക്കാത്തതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ പ്രായം ആരോഗ്യം എനർജി മാനസികാവസ്ഥ ഇതെല്ലാം നമ്മുടെ ദഹനത്തെ ബാധിക്കുന്നതാണ് ഇതിൽ ഏതെങ്കിലും ഒന്നിന് ചെറിയ വ്യതിയാനം സംഭവിച്ചാൽ നമ്മുടെ ദഹനം കൃത്യമായി നടക്കില്ല.
രണ്ടുതരത്തിൽ ആയിരിക്കും ഇത് വരുന്നത് ഒന്ന് ഘട്ടം ഘട്ടമായി വയറിന് അകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾ മൂലം ഉണ്ടാകും. അടുത്തത് പെട്ടെന്നുള്ള എന്തെങ്കിലും ഭക്ഷണങ്ങൾ മൂലമോ അല്ലെങ്കിലും കഴിക്കുന്ന മരുന്നുകൾ മൂലമോ ഗ്യാസിന്റെ പ്രശ്നങ്ങൾ വന്നേക്കാം. കൂടുതലായും ഇതിന്റെ ലക്ഷണങ്ങളായി കണ്ടുവരുന്നത് നെഞ്ചരിച്ചിൽ അതുപോലെ വയറുവേദന വയറിനുള്ളിൽ ഒരു പുകച്ചിൽ തൊണ്ടയിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ വായയിൽ ചെറിയ അൾസറുകൾ ചില വീടുകളിൽ പതഞ്ഞ് കഫം ശർദ്ദിച്ചു പോകുന്നത്.
ചിലരിൽ പുളിച്ചുകേട്ടി വരുക എന്നിവയെല്ലാമാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇങ്ങനെയുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഭക്ഷണം കഴിക്കുമ്പോൾ നല്ലതുപോലെ ചവച്ചരച്ച് കഴിക്കുക അതോടൊപ്പം ഭക്ഷണം കഴിച്ച് ഉടനെ വെള്ളം കുടിക്കാൻ പാടില്ല. അതുപോലെ തന്നെ ഭക്ഷണം കഴിച്ച ഉടനെ കുളിക്കാൻ പാടില്ല. ഇതെല്ലാം ദഹനത്തെ വളരെ സ്ലോ ആക്കാൻ കാരണമാകും. അതുപോലെ ഭക്ഷണത്തിന്റെ കൂടെ ചായ കുടിക്കാൻ പാടില്ല.
ഭക്ഷണം കഴിച്ചതിനുശേഷം മാത്രം ചായ കുടിക്കുക. അതുപോലെ ഭക്ഷണം കഴിച്ച ഉടനെ കിടക്കാൻ പാടില്ല. അടുത്ത കാര്യം വിരുദ്ധ ആഹാരങ്ങൾ കഴിക്കാതിരിക്കുക. രാത്രി സമയങ്ങളിൽ തൈര് കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ മത്സ്യമാംസങ്ങളുടെ കൂടെ പാലേ പാലുൽപന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഇതെല്ലാം തന്നെ ദഹന പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ശീലങ്ങളാണ് ഇതെല്ലാം തന്നെ ഒഴിവാക്കുകയാണെങ്കിൽ പ്രശ്നങ്ങളും അതോടൊപ്പം വരുന്ന ഗ്യാസിന്റെ അസ്വസ്ഥതകളും ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.