Making Of Spicy Chilly Onion Side Dish : വളരെ രുചികരമായിട്ടുള്ള ഒരു ചട്നിയുടെ റെസിപ്പിയാണ് പറയാൻ പോകുന്നത് ഇത് നിങ്ങൾക്ക് രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ദോശയ്ക്കും ഇടയിലൂടെയും കൂടെ കഴിക്കാം അതുപോലെ ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം. ഇതിന്റെ രുചി വേറെ ലെവൽ ആണ് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ആവശ്യമായിട്ടുള്ള വറ്റൽമുളക് 10 അല്ലെങ്കിൽ 12 എണ്ണം എടുത്ത് വെളിച്ചെണ്ണയും നല്ലതുപോലെ മൊരിയിച്ചെടുക്കുക. മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് അക്കാല ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് എന്നിവ ചൂടാക്കുക. ശേഷം 12 വെളുത്തുള്ളി ചേർത്ത് മൂപ്പിച്ചെടുക്കുക 20 ചുവന്നുള്ളി ചേർത്തു കൊടുക്കുക ഒരു തണ്ട് കറിവേപ്പില ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഉള്ളി പകുതി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. എല്ലാം നല്ലതുപോലെ വെന്ത് വന്നതിനുശേഷം ഒരു ചെറിയ കഷണം ശർക്കര ചേർത്ത് കൊടുക്കുക.
ശർക്കര നല്ലതുപോലെ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക നേരത്തെ മൊരിയിച്ച മുളകും ചേർത്തുകൊടുത്ത നന്നായി അരച്ചെടുക്കുക. ശേഷം അതേ പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉഴുന്നും കുറച്ചു കറിവേപ്പിലയും ചേർത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പ് ഇട്ട് നല്ലതുപോലെ ചൂടാക്കുക. അരപ്പിന്റെ നിറമെല്ലാം തന്നെ മാറിവരുന്ന സമയമാകുമ്പോൾ കുറച്ചു കായപ്പൊടി ഉപ്പ് ചേർത്ത് പകർത്തി വയ്ക്കാം. ഇന്ന് തന്നെ തയ്യാറാക്കി നോക്കാൻ മറക്കല്ലേ.