Making Kerala Style Coconut Fish Curry : സാധാരണ മീൻ കറി നിങ്ങൾ എങ്ങനെയാണ് ഉണ്ടാക്കാറുള്ളത് തേങ്ങ അരച്ച മീൻ കറി കഴിച്ചു നോക്കിയിട്ടുണ്ടോ ഇല്ലെങ്കിൽ ഒരു പ്രാവശ്യമെങ്കിലും തേങ്ങ അരച്ച മീൻ കറി ഉണ്ടാക്കേണ്ടത് ആണ്. വളരെ ടേസ്റ്റി ആയിട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും നാലു ചുവന്നുള്ളിയും രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് മാറ്റിവയ്ക്കേണ്ടതാണ്.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക കാൽ ടീസ്പൂൺ ഉലുവ നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കുറച്ച് ഇഞ്ചി ചെറുതായി അരിഞ്ഞതും ഏഴ്ചുവന്നുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. തക്കാളി എന്തുവരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക നാല് കുതിർത്തു വെച്ച കുടംപുളിയും ചേർത്ത് കൊടുക്കുക.
നല്ലതുപോലെ തിളച്ചു വരുമ്പോൾ ആവശ്യത്തിന് ഉപ്പും മീനും അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നന്നായി തന്നെ തിളപ്പിക്കേണ്ടതാണ് അടച്ചുവെച്ച് മീൻ വേവിക്കുക മീൻ നല്ലതുപോലെ വെന്ത് ഭാഗമായ ശേഷം രണ്ട് പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ചേർത്ത് 5 മിനിറ്റ് വീണ്ടും നന്നായി തിളപ്പിക്കുക. പാകമായ ശേഷം കുറച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ച് പകർത്തി വയ്ക്കാവുന്നതാണ്.