Remove Urinary Stones : സാധാരണ മൂത്രക്കല്ല് എന്ന് പറയുന്ന അവസ്ഥ ഉണ്ടാകുമ്പോൾ അതിന്റെ ലക്ഷണമായിട്ട് വയറുവേദന മാത്രമാണ് ഉണ്ടാകുന്നത് എന്ന ധാരണ പലർക്കും ഉണ്ട് എന്നാൽ നടുവേദനയും ഇതിന്റെ ലക്ഷണമായിട്ട് വന്നേക്കാം. അതുപോലെ തന്നെ പ്രത്യേകിച്ച് ഒരു വേദനയും ഇല്ലാതെ തന്നെ മൂത്രത്തിൽ നിറവ്യത്യാസം കാണുന്നതും മൂത്രത്തിൽ കല്ല് അസുഖം ഉണ്ട് എന്നതിന്റെ സൂചനയാണ്. യൂറിക് ആസിഡ് അളവ് കൂടുതൽ ഉണ്ടാകുന്നത് കൊണ്ടും കല്ലുകൾ രൂപപ്പെടാൻ അതുപോലെ തന്നെ അതുപോലെ കാൽസ്യം കല്ലുകൾ ഉണ്ട്. ഇത് കാണാൻ പറ്റാവുന്ന ചെറിയ കല്ലുകൾ ആയിരിക്കും .
എന്നാൽ ഇതിന്റെ വലിപ്പം കൂടുന്നത് വേദന ഇല്ലാത്ത അവസ്ഥയിലേക്കും വരുത്തും. പ്രധാനമായും മൂത്രക്കല്ല് വരാത്ത അവസ്ഥ ഉണ്ടാകാൻ ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന പ്രതിവിധി. അതുപോലെ ചായ കാപ്പി തുടങ്ങിയ പാനീയങ്ങൾ അമിതമായി കുടിക്കുന്നത്. ചുവന്ന നിറത്തിലുള്ള മാംസാഹാരം കൂടുതലായി കഴിക്കുന്നത് അതിൽ മട്ടൻ ബീഫ് എന്നിവയെല്ലാം യൂറിക്കാസിഡിന്റെ അളവ് കൂട്ടാനുള്ള സാധ്യതകളുണ്ട് അതുവഴി മൂത്രക്കല്ലും വരും. അതുപോലെ തന്നെ മദ്യപാനം പുക വലിയ തുടങ്ങിയ ദുശീലങ്ങൾ ഒഴിവാക്കുക.
മൃഗങ്ങളുടെ അവയവങ്ങൾ കഴിക്കുന്ന ഭക്ഷണ രീതിയുള്ളവർ ഒഴിവാക്കുക. അതുപോലെ തന്നെ കടൽ മത്സ്യങ്ങളിൽ ഷെല്ലി വരുന്ന മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുക പാലും പാലും ഉൽപ്പന്നങ്ങളും കുറയ്ക്കുക. അതുപോലെ നമുക്ക് കഴിക്കാൻ പറ്റുന്ന കുറച്ചു ഭക്ഷണപദാർത്ഥങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് നേന്ത്രപ്പഴം അതുപോലെതന്നെ ഓറഞ്ച് നാരങ്ങ. ഇവയെല്ലാം പ്രവർത്തനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
മൂത്രക്കല്ല് എന്ന അസുഖത്തെ പൂർണ്ണമായും ഭേദമാകുന്നതിനെപ്പറ്റിയ ചികിത്സാരീതികൾ എല്ലാം തന്നെ ഇന്ന് നമുക്ക് പല മേഖലകളിലും ഉണ്ട്. മൂത്രക്കല്ല് കൃത്യമായി പരിശോധിച്ചു കണ്ടെത്തി അതിന്റെ വലിപ്പവും രീതിയും എല്ലാം മനസ്സിലാക്കി അതിന് പറ്റിയ രീതിയിലുള്ള ചികിത്സകൾ മുന്നോട്ടു കൊണ്ടുപോവുകയാണെങ്കിൽ പൂർണമായും ഈ അവസ്ഥയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും അതുപോലെ തന്നെ ഇപ്പറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുകയും കഴിക്കേണ്ട ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയും ചെയ്താൽ പിന്നീട് ഒരിക്കലും വരാത്ത രീതിയിൽ ആക്കുകയും ചെയ്യാം.