How To Remove Uric Acid : ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണല്ലോ ഓരോരുത്തരും നേരിട്ടുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ യൂറിക്കാസിഡ് ശരീരത്തിന് കൂടിയാൽ അതിന്റെതായിട്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവർ നിരവധി ആളുകളാണ് സന്ധിവേദന ആയിരിക്കും ഈ അസുഖം കൊണ്ട് പലരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് കൂടുതൽ ഉണ്ടായാൽ ഇതാണ് പ്രശ്നം എന്നാൽ നമുക്ക് വളരെ ഫലപ്രദമായ രീതിയിൽ കുറയ്ക്കാനായി സാധിക്കുന്നതും ആണ്.
കൃത്യമായിട്ടുള്ള ഡയറ്റ് ചെയ്യുന്നതിനോടൊപ്പം തന്നെ ഇതും നിങ്ങൾ ചെയ്യുക. ഇതുപോലെ ഒരു ഡ്രിങ്ക് നിങ്ങൾ സാധാരണ വെള്ളം കുടിക്കുന്നതിന് പകരമായി കുടിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ യൂറിക്കാസിഡിന്റെ അളവ് നമുക്ക് വളരെ പെട്ടെന്ന് കുറച്ച് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കും. അതിനായി ആവശ്യമുള്ളത് പച്ച പപ്പായ ആണ്.
പച്ച പപ്പായ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ തോല് കളയാതെ തന്നെ ചെറിയ കഷണങ്ങളാക്കി മുറിക്കുക ശേഷം ഒന്നര ഗ്ലാസ് വെള്ളത്തിൽ അര പപ്പായ ചെറുതായി അരിഞ്ഞത് അതിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക. പകുതിയോളം പപ്പായ വെന്ത് വരുന്ന സമയത്ത് അതിലേക്ക് പപ്പായയിൽ നിന്നെടുത്ത വെളുത്ത നിറത്തിലുള്ള കുരുവും കൂടി ചേർത്തു കൊടുക്കുക.
ശേഷം ഇതെല്ലാം നല്ലതുപോലെ തിളച്ച് പപ്പായ നന്നായി വെന്ത് പാകമായതിനു ശേഷം ഇതിലെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ദിവസത്തിൽ നിങ്ങൾ സാധാരണ കുടിക്കുന്ന വെള്ളത്തിന് പകരമായി ഈ വെള്ളം നിങ്ങൾ കുടിക്കുക. ഇതിനുവേണ്ടി എല്ലാദിവസവും നിങ്ങൾക്ക് വെള്ളം തയ്യാറാക്കി വയ്ക്കാവുന്നതാണ്. ഇത് നിങ്ങൾ ഒരാഴ്ചത്തോളം കുടിച്ചതിനുശേഷം നിങ്ങളുടെ യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തു നോക്കൂ ഉറപ്പായും നല്ല മാറ്റം കാണാൻ സാധിക്കും.