Easy Coconut Storing Tip : രാവിലെ ഒട്ടും സമയമില്ലാതെ പാചകം എളുപ്പത്തിൽ ചെയ്തുതീർക്കുന്ന വീട്ടമ്മമാർ ആണെങ്കിൽ എളുപ്പത്തിന് ജോലികൾ ചെയ്തുതീരാൻ വേണ്ടി പല മാർഗങ്ങളും അവർ ചെയ്തു വയ്ക്കും. അതിലൊന്നാണ് നേരത്തെ തേങ്ങ ചിരകി വയ്ക്കുക എന്നത്. തേങ്ങ ചിരകി അത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന വീട്ടമ്മമാർ നമ്മുടെ കൂട്ടത്തിൽ പലരും ഉണ്ടാകും.
രാവിലെ ചെലവ് ഉപയോഗിച്ച് തേങ്ങ ചിരകാൻ ഒന്നും തന്നെ സമയമില്ലാത്ത വീട്ടമ്മമാർക്ക് എളുപ്പത്തിൽ തേങ്ങ ചിരകിയെടുക്കാനും കുറെ നാളത്തേക്ക് ചിരകിയ തേങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാനും പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. നമുക്കൊരു ഇഡ്ഡലി ചെമ്പ് മാത്രം മതി. ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കിയ ആവി വന്ന് തുടങ്ങുമ്പോൾ അതിലേക്ക് തേങ്ങ രണ്ടായി മുറിച്ച് വയ്ക്കുക. 5 മിനിറ്റിനുശേഷം പുറത്തേക്ക് എടുത്ത് അതിലെ തേങ്ങ മാത്രം ചിരട്ടയിൽ നിന്നും ഒരു കത്തി ഉപയോഗിച്ച് വേർതിരിച്ചെടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ കിട്ടുന്നതായിരിക്കും ശേഷം അത് നല്ലതുപോലെ വൃത്തിയാക്കി പൂർണമായും വെള്ള നിറം ആയതിനുശേഷം ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ചെറിയ കഷണങ്ങളാക്കിയിട്ട് വേണം പൊടിച്ചെടുക്കുവാൻ. അതിനുശേഷം നിങ്ങൾക്കൊരു പ്ലാസ്റ്റിക് പാത്രം എടുത്ത് അതിലേക്ക് നിരത്തി വയ്ക്കാവുന്നതാണ്.
അതിനു മുകളിലായി കുറച്ചു ഉപ്പ് വിതറി കൊടുക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടു വരാതെ ഇരിക്കുന്നതായിരിക്കും. ഇത് നിങ്ങൾക്ക് ഫ്രീസറിൽ സൂക്ഷിക്കുക അല്ലെങ്കിൽ ഫ്രിഡ്ജിന്റെ ഏറ്റവും താഴെ ഭാഗത്ത് സൂക്ഷിക്കുകയും ചെയ്യാം. വീട്ടമ്മമാർ എല്ലാവരും തലേദിവസം തന്നെ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ പിറ്റേദിവസം എടുത്ത് ഉപയോഗിക്കാനും വളരെ എളുപ്പമായിരിക്കും. എല്ലാവരും ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.