ലോകത്തിലെ ഏറ്റവും വലിയ ശക്തിയുള്ള വഴിപാട് ഇത് നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഏതു വലിയ ആഗ്രഹമാണെങ്കിലും സാധിച്ചു നൽകുന്നതായിരിക്കും. ഒരുപാട് ആളുകൾക്ക് അനുഭവമുള്ള ഒരു കാര്യം കൂടിയാണ് ഇത്. ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് വീടിന്റെ അടുത്തുള്ള ദേവി ക്ഷേത്രങ്ങളിലാണ്. ദേവിയുടെ ഏത് ക്ഷേത്രങ്ങൾ വേണമെങ്കിലും ആകാം.
ഇതിനുവേണ്ടി നിങ്ങൾക്ക് വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കാവുന്നതാണ്. ക്ഷേത്രത്തിൽ ചെന്ന് ആദ്യം തന്നെ അതിനു വേണ്ട സങ്കല്പം എടുക്കുക. ഒരുപാട് ചെയ്യാൻ പോകുന്നതിനെ പറ്റിയും അതിനുവേണ്ട എല്ലാ അനുഗ്രഹങ്ങളും അമ്മയുടെ ഉണ്ടാകണം എന്നും ഇതുവരെ തന്ന എല്ലാ സൗഭാഗ്യങ്ങൾക്കും അമ്മയോട് നന്ദിയും പറയുക. ശേഷം അത് കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ച ദിവസം ക്ഷേത്രത്തിൽ പോവുക.
പോകുന്ന സമയത്ത് അമ്മയ്ക്ക് ചുവന്ന പൂക്കൾ കൊണ്ട് കെട്ടിയ മാല സമർപ്പിക്കുക. ശേഷം അമ്മയെ കണ്ട് പ്രാർത്ഥിച്ച് മടങ്ങുക. മൂന്നാമത്തെ വെള്ളിയാഴ്ച ദിവസവും ഇതേ രീതിയിൽ തന്നെ വഴിപാട് ചെയ്യുക. നാലാമത്തെ വെള്ളിയാഴ്ചയും ഇതുതന്നെ തുടരുക. അഞ്ചാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും ഇതുപോലെ തന്നെ മാല വാങ്ങിയെ കൊണ്ടുപോവുക അന്നത്തെ ദിവസം വേറെ രണ്ടു കാര്യങ്ങൾ കൂടി ചെയ്യണം അതിൽ ഒന്ന് അമ്മയ്ക്ക് ചുവന്ന പട്ട് കൊണ്ടുപോവുക.
കൂടാതെ ആർക്കുവേണ്ടിയാണ് വഴിപാട് ചെയ്യുന്നത് അവരുടെ പേരിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലിക്ക് വഴിപാട് കഴിപ്പിക്കുക. കാര്യങ്ങൾ മുടങ്ങാതെ നിങ്ങൾ ചെയ്യുകയാണെങ്കിൽ മനസ്സിൽ എന്താ ആഗ്രഹിച്ചാലും അതു ഉടനെ തന്നെ നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.