സ്ത്രീകൾക്ക് ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഗർഭാശയ കാൻസർ കാരണമാണ്. | Uterine Cancer Symptoms

Uterine Cancer Symptoms : സാധാരണഗതിയിൽ ഗർഭാശയ ക്യാൻസർ കൂടുതലായി കണ്ടുവരുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കാണ് പ്രത്യേകിച്ച് ആർത്തവ ചക്രം നിലച്ചു വരുന്ന അവസ്ഥയിലുള്ള സ്ത്രീകളിൽ. ഇതിന് പ്രധാന കാരണമായി പറയുന്നത് ആർത്തവം കഴിഞ്ഞതിനുശേഷം വരുന്ന നിർത്താതെയുള്ള രക്തസ്രാവം. എന്നാൽ ഈ ബ്ലീഡിങ് ഒരിക്കലും ആർത്തവ സമയത്ത് വരുന്നതുപോലെയുള്ളതാകണമെന്നില്ല ചിലപ്പോൾ കുറച്ചു മാത്രമായിരിക്കും വരുന്നത് ചിലപ്പോൾ വെള്ള നിറത്തിൽ ആയിരിക്കും കാണുന്നത് ചിലപ്പോൾ ചുവപ്പ് കലർന്ന വെള്ള നിറം ആയിരിക്കും ഇല്ലെങ്കിൽ ബ്രൗൺ നിറം ആയിരിക്കും.

ആ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് ആർത്തവ ദിവസങ്ങൾ കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതുപോലെ കാണുന്നു എങ്കിൽ ഉടനെ ഡോക്ടറെ കാണേണ്ടതാണ്. ഗർഭാശയ കാൻസർ കൊണ്ട് മാത്രം ഇതുണ്ടാകണമെന്നില്ല മറ്റു പല കാരണങ്ങളും ഉണ്ടാകാം എങ്കിലും അത് ഉറപ്പിക്കേണ്ടതാണ്. അതുപോലെ തന്നെ ആർത്തവ സമയം കഴിയാത്ത ആളുകൾക്കും ഗർഭാശയ ക്യാൻസർ ഉണ്ടാകാം. അവരുടെ പ്രശ്നം എന്ന് പറയുന്നത് ആർത്തവ സമയത്ത് അമിതമായിട്ടുള്ള രക്തസ്രാവം ചിലപ്പോൾ രക്തം കട്ടയായി വരുന്ന അവസ്ഥ.

കുറച്ച് അധികം ദിവസത്തേക്ക് നീണ്ടുപോകുന്ന രക്തസ്രാവം തുടങ്ങിയിട്ടുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട് എങ്കിൽ അതു ഉടനെ തന്നെ പരിശോധിക്കേണ്ടതായിട്ടുണ്ട്. ഗർഭാശയ കാൻസറിന്റെ ആദ്യഘട്ടത്തിൽ നമുക്കതിനെ കൃത്യമായ മനസ്സിലാക്കാൻ സാധിച്ചാൽ പൂർണ്ണമായും ഈ അവസ്ഥയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. രക്തസ്രാവവുമായി ബന്ധപ്പെട്ട് ഇതുപോലെയുള്ള ലക്ഷണങ്ങൾ 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലും 40 വയസ്സിനു മുകളിലുള്ള സ്ത്രീകളിലും കാണപ്പെടുന്നുണ്ടെങ്കിൽ .

അത് കാര്യമായി തന്നെ കണ്ട് ഡോക്ടറെ പരിശോധിച്ച് ക്യാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. പലപ്പോഴും ബ്ലീഡിങ്ങുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് ഒരു നോർമൽ ആർത്തവ ചക്രം സ്ത്രീകളിൽ അവസാനിക്കുന്ന സമയത്ത് കാണപ്പെടുന്നത്. എന്തുതന്നെയായാലും ഗർഭാശയ ക്യാൻസർ ഇല്ല എന്ന് ഉറപ്പുവരുത്തുന്നത് തന്നെയായിരിക്കും ഏറ്റവും നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *