സീത രാമത്തിന് പ്രശ്നങ്ങൾ സൃഷ്ടിച്ച് ബോളിവുഡ്..!!! കാരണങ്ങൾ അറിഞ്ഞ് ആരാധകർ.| Staram Under The Bollywood Mafia.

Staram Under The Bollywood Mafia : ഓഗസ്റ്റ് മാസം അഞ്ചാം തീയതി ആണ് സീതാ രാമം എന്ന സിനിമ റിലീസ് ചെയ്തത്. ഹനു രാഗവാപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ , രശ്മിക മന്ദന, സുമന്ത് തുടങ്ങി നിരവധി പേരാണ് അഭിനയിച്ചിട്ടുള്ളത്. സിനിമാ മേഖലയിൽ സൂപ്പർ ഹിറ്റ് ആയ ചലച്ചിത്രം ഒരേ സമയം തമിഴ് തെലുഗ് മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബോളിവുഡിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് സീത രാമം.

ബോളിവുഡിൽ സിത രാമം എന്ന ചിത്രത്തിന് വൻ പ്രതീക്ഷയാണ് നൽകിയിരുന്നത്. വമ്പൻ പ്രമോഷനും വലിയ രീതിയിലുള്ള റിലീസും പ്രതീക്ഷിച്ചിരുന്നു എന്നാൽ ആരാധകർക് നിരാശയാണ് നൽകിയത്. ഹിന്ദിയിൽ ഇറക്കാൻ ഇരുന്ന ഈ സിനിമയെ ബോളിവുഡ് മാഫിയയുടെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ്. ബോളിവുഡിൽ സെപ്റ്റംബർ മാസം 9 ന് ഇറങ്ങാനിരിക്കുന്ന രൺബീർ കപൂരിന്റെ ബ്രഹ്മസ്ത്ര എന്ന ബിഗ് ബഡ്ജറ്റ് സിനിമയാണ് സീതാ രാമത്തിന് വെല്ലുവിളിയായി വന്നിട്ടുള്ളത്.

സീത രാമം സെപ്റ്റംബർ മാസ 2 ന് ഹിന്ദി ഭാഷയിൽ റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ സിനിമ ബ്രഹ്മസ്ത്ര എന്ന സിനിമക്ക് വെല്ലുവിളി ആകുമെന്ന് കരുതിയാണ് ബോളിവുഡ് മാഫിയ രംഗത്തിറങ്ങിയത്. അതുകൊണ്ട് തന്നെ സീത രാമത്തിന്റെ പ്രൊമോഷൻ ഡിസ്ട്രിബ്യുഷനും ഒഴിവാക്കാൻ സമർദ്ദത്തിലായിരുന്നു എന്നും പറയുന്നു .

അയാൻ സംവിധാനം ചെയ്ത് സ്റ്റാർ സ്റ്റുഡിയോസ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചലച്ചിത്രത്തിന് ബോളിവുഡിൽ ബോയ്ക്കോട്ട് ഭീഷണിയും നേരിടുണ്ട്. 6oo സ്‌ക്രീനുകളിൽ ഇറക്കാനിരുന്ന സിനിമ എപ്പോൾ വളരെ കുറച് സ്‌ക്രീനുകളിൽ ആണ് ഇറക്കുന്നത്. എന്ത് തന്നെ ആയാലും സിനിമകളെ സ്നേഹിക്കുന്ന ജനങ്ങൾ സീത രാമത്തെയും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *