Making Of Tasty Soya 65 Masala : വളരെ ടേസ്റ്റി ആയ രീതിയിൽ സോയാചങ്ക്സ് ഉപയോഗിച്ചുകൊണ്ട് ഒരു സോയ 65 തയ്യാറാക്കാം. ഇത് നിങ്ങൾ ഒരിക്കലെങ്കിലും കഴിച്ചു നോക്കേണ്ടതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആവശ്യത്തിന് സോയ എടുത്ത് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കി വേവിക്കാൻ വയ്ക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. വെറും രണ്ടുമിനിറ്റ് കൊണ്ട് തന്നെ വെന്ത് വരുന്നതാണ് .
ശേഷം അതിലെ വെള്ളം മാറ്റി രണ്ടു പ്രാവശ്യം കഴുകി പിഴിഞ്ഞ് എടുത്ത ഒരു പാത്രത്തിലേക്ക് വയ്ക്കുക. ശേഷം സോയയിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ടര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ ചിക്കൻ മസാല ചേർക്കുക .
അര ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ പെരുംജീരകപ്പൊടിയും ആവശ്യത്തിന് ഉപ്പ് കാൽ ടീസ്പൂൺ ജീരകപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആ ഒന്നര ടീസ്പൂൺ നാരങ്ങാനീര് രണ്ടു നുള്ള് മഞ്ഞൾ പൊടി, അതുപോലെ വറുത്തെടുക്കുമ്പോൾ നല്ല ക്രിസ്പി ആയിരിക്കുന്നതിന് മൂന്ന് ടീസ്പൂൺ കോൺഫ്ലവർ ചേർത്തു കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക ഇതെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കൂടാതെ ആവശ്യത്തിന് വെള്ളം എന്നിവയും ചേർത്ത് ഇളക്കി യോജിപ്പിച്ച് മസാല തയ്യാറാക്കുക. ശേഷം വച്ചിരിക്കുന്ന സോയ മസാലയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അത് കഴിഞ്ഞ് എണ്ണയിൽ ഓരോന്നായി ഇട്ട് പൊരിച്ചെടുക്കാവുന്നതാണ്. ഇതുപോലെ നിങ്ങൾക്കും ഉണ്ടാക്കാം കറുമുറ സോയാ.