Easy Vessel Cleaning Tip : നമ്മുടെ വീട്ടിൽ അടുക്കള ജോലികളെല്ലാം കഴിഞ്ഞതിനുശേഷം നമ്മൾ വൃത്തിയാക്കുന്ന സമയത്ത് പുറത്തേക്ക് കളയുന്ന വെള്ളമാണല്ലോ കഞ്ഞി വെള്ളം. പിന്നീട് നമ്മൾ അത്മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടി വരാറുമില്ല. എന്നാൽ നിരവധി ഉപകാരങ്ങൾ ഉള്ള ഒന്നാണ് കഞ്ഞിവെള്ളം.
ഈ കഞ്ഞി വെള്ളം ഉപയോഗിച്ചുകൊണ്ട് നമുക്ക് വീട്ടിലെ പഴയ ഓട്ടുപാത്രങ്ങളെല്ലാം പുതിയൊരു പോലെ വെട്ടി തിളങ്ങി എടുക്കാം. അതിനായി ചെയ്യേണ്ടത് ചെറിയ ചൂടോടുകൂടിയിട്ടുള്ള കഞ്ഞിവെള്ളം എടുത്ത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കുക അതിലേക്ക് കഴുകേണ്ട പാത്രങ്ങളെല്ലാം തന്നെ വയ്ക്കുക ശേഷം ഒരു 10 മിനിറ്റ് മുക്കി വയ്ക്കുക അതുകഴിഞ്ഞ് അതിനുശേഷം സോപ്പ് വേണമെങ്കിൽ ഉപയോഗിക്കാം ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല.
ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളഞ്ഞു നോക്കൂ സാധാരണ ഉള്ളതിനേക്കാൾ പാത്രങ്ങൾ നല്ലതുപോലെ തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ പാത്രങ്ങൾ നിങ്ങൾ കഴുകി വയ്ക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുകൂടാതെ ഇരിക്കും.
അടുത്ത ഒരു ടിപ്പ് അടുപ്പിലേക്ക് സ്റ്റീൽ പാത്രങ്ങൾ പാചകത്തിനായി വെക്കാൻ മടിയുള്ളവരാണെങ്കിൽ ഇതുപോലെ ചെയ്താൽ മതി. ആ പാത്രം അടുപ്പിൽ വയ്ക്കുന്നതിനു മുൻപായി അതിന്റെ പുറം ഭാഗത്തെല്ലാം നല്ലതുപോലെ വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുക അതിനുശേഷം നിങ്ങൾ അടുപ്പിൽ വച്ച് ഉപയോഗിച്ചാലും അതിലെ ഒരു പേപ്പർ ഉപയോഗിച്ചുകൊണ്ട് തുടച്ചെടുക്കാൻ സാധിക്കും. പാത്രങ്ങൾ കേടാകും എന്ന പേടിയും വേണ്ട.