Making Of Spicy Potato Fry : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് നമുക്കെല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവത്തിന്റെ റെസിപ്പിയാണ് പറയാൻ പോകുന്നത് ഉരുളൻ കിഴങ്ങു വറുവല്. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം ഒരു പാൻ ചൂടാക്കുക. അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക്ഒരു ടീസ്പൂൺ പരിപ്പ് ചേർത്ത് കൊടുക്കുക ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക ഇതെല്ലാം നല്ലതുപോലെ ചൂടായി വരുമ്പോൾ മൂന്നു വെളുത്തുള്ളി ചേർത്ത് കൊടുക്കുക അഞ്ചു ചുവന്നുള്ളിയും ചേർത്തു കൊടുക്കുക. അതിനുശേഷം കനം കുറഞ്ഞുവട്ടത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് ചേർത്തുകൊടുക്കുക .
നിങ്ങൾക്ക് ഉരുളൻ കിഴങ്ങ് എത്ര വേണമെങ്കിലും ചേർത്തു കൊടുക്കാം. ഇപ്പോൾ രണ്ട് ഉരുളൻ കിഴങ്ങ് വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി കുറച്ചു സമയം അടച്ചുവയ്ക്കുക. അപ്പോഴേക്കും ഉരുളൻ കിഴങ്ങ് വെന്തു വന്നിട്ടുണ്ടാകും.
ശേഷം ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക. വീണ്ടും ഒരു അഞ്ചു മിനിറ്റ് നന്നായി വേവിച്ചെടുക്കുക ശേഷം ഒരു നുള്ള് കായപ്പൊടിയും ഒരു പകുതി നാരങ്ങയുടെ നീരും കുറച്ച് കറിവേപ്പിലയും ചേർത്ത് ഇളക്കി പകർത്തി വയ്ക്കാം. ഇത്രയും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന കിഴങ്ങ് റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ.