Hibiscus Flower Health Tip : നമ്മുടെ വീട്ടുവളപ്പുകളിൽ എല്ലാം തന്നെ പൂത്തുലഞ്ഞ എപ്പോഴും പുഷ്പങ്ങൾ ഉണ്ടാകുന്ന ഒരു ചെടിയാണ് ചെമ്പരത്തി.പല നിറങ്ങളിലും വർണ്ണങ്ങളിലും ഉള്ള ചെമ്പരത്തികൾ ഉണ്ട് എങ്കിലും നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തികൾ ആയിരിക്കും നമ്മൾ കൂടുതലും കണ്ടിട്ടുണ്ടാവുക. നിരവധി ആരോഗ്യഗുണങ്ങളാണ് ഈ ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്നത് പലപ്പോഴും നമ്മൾ അത് അറിയാതെ പോകാറുണ്ട് .
ചെമ്പരത്തി പൂവിന്റെ ഇല ഉപയോഗിച്ചുകൊണ്ടുള്ള ചായ അതുപോലെ ചെമ്പരത്തി പൂവിന്റെ ഇതളുകൾ വെള്ളത്തിൽ തിളപ്പിച്ച് വെറുതെ കുടിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന ടോക്സിനുകളെ പുറന്തള്ളുന്നതിനും ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുന്നതിനും. അതുപോലെ പെട്ടെന്ന് പ്രായമാകുന്നത് തടയാനും ചർമ്മത്തിന്റെ ഇലാസ്റ്റികത നിലനിർത്തുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കുന്നു.
അതുപോലെ ഇത് കരളിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. നമുക്ക് ആദ്യം തന്നെ എങ്ങനെയാണ് ഈ ചെമ്പരത്തി ഫലപ്രദമായ രീതിയിൽ നമുക്ക് കഴിക്കാൻ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ചെമ്പരത്തി പൂവ് 3 എണ്ണം എടുത്തതിനുശേഷം അതിന്റെ ഇതളുകൾ എല്ലാം തന്നെ എടുക്കുക. അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇതളുകൾ ഇട്ട് നല്ലതുപോലെ തിളപ്പിക്കുക.
അതില്ലെങ്കിൽ ചൂടുവെള്ളം ഒരു ഗ്ലാസ്സിൽ ഒഴിച്ച് അതിലേക്ക് ഇടതളുകൾ ഇട്ടാൽ മതിയായിരിക്കും. വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നത് കാണാം വേണമെങ്കിൽ അതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്ത് നിങ്ങൾക്ക് കഴിക്കാവുന്നതുമാണ്. അതുപോലെ തന്നെ ചെമ്പരത്തിയുടെ ഇതളുകൾ വെളിച്ചെണ്ണയിൽ കാച്ചി ആ എണ്ണ തലയിൽ തേക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് മുടി കൊഴിയുന്നത് ഒഴിവാക്കുന്നതിനും എല്ലാം വളരെ ഉപകാരപ്രദമാണ്.