Making Of Useful Toilet Bomb : വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി എല്ലാവർക്കും ഈ ടിപ്പ് വളരെ ഉപകാരപ്രദമായിരിക്കും. ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ബ്രഷും ചൂലും എല്ലാം എടുത്ത് നടുവൊടിയേണ്ട ആവശ്യം ഒന്നുമില്ല. ഇതുപോലെ ക്ലീനിങ് ബോംബുകൾ നിങ്ങൾ തയ്യാറാക്കി വെക്കൂ. ഇത് കുറെ നാളത്തേക്ക് കേടാകാതെ ഇരിക്കുന്നതും ആയിരിക്കും.
ക്ലീൻ ചെയ്യുന്ന സമയത്ത് ഈ ബോംബ് ഇട്ടുകൊടുത്താൽ മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് കുറച്ച് കോൺഫ്ലവർ പൊടി ചേർത്തു കൊടുക്കുക ഇത് ചെറിയ ഉരുളകൾ തയ്യാറാക്കാൻ വേണ്ടി വളരെ എളുപ്പമായിരിക്കും.
ശേഷം കുറച്ചു ഉപ്പ് ചേർത്തു കൊടുക്കുക. അതോടൊപ്പം കുറച്ച് വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം. ഏതെങ്കിലും ഒരു ക്ലീനിങ് ലോഷൻ ഒഴിച്ചു കൊടുക്കുക ആവശ്യമുള്ളത് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ചെറിയ ചപ്പാത്തി ഉരുളകൾ പോലെ തയ്യാറാക്കാൻ വേണ്ടിയാണ് അതിന് ആവശ്യമായ ക്ലീനിങ് ലോഷൻ നിങ്ങൾക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.
അതിനുശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി വയ്ക്കുക. ഇത് നിങ്ങൾക്ക് ഒരു പാത്രത്തിൽ ഇട്ട് സൂക്ഷിക്കാവുന്നതാണ് ദിവസത്തിൽ ഒരു ബോൾ മാത്രം ഉപയോഗിച്ചാൽ മതി. ഇത് നിങ്ങൾ തയ്യാറാക്കി കഴിഞ്ഞാൽ ഓരോ ഉരുളയും ക്ലോസറ്റിനകത്ത് ഇട്ടുവയ്ക്കുക അപ്പോൾ അത് അലിഞ്ഞു പോകുന്നത് കാണാം. ശേഷം രണ്ട് മിനിറ്റ് അതുപോലെ വെച്ച് കഴിഞ്ഞ് ഫ്രഷ് ചെയ്യുക. ഇതുപോലെ നിങ്ങൾ ക്ലീൻ ചെയ്യുകയാണെങ്കിൽ വേറെ ബ്രെഷ് ചൂൽ എന്നിവ ഉപയോഗിക്കേണ്ട പ്രശ്നമില്ല.