ഡാൻസ് കളിക്കുന്ന ക്യൂട്ട് വീഡിയോയുമായി അമ്മയും മകളും..!!! വീഡിയോ പങ്കുവെച്ച് നടി മുക്ത. | Mother And Daught Cute Dance.

Mother And Daught Cute Dance : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മുക്ത. മലയാളികൾക്കിടയിൽ ബാലതാരമായി വന്നു പ്രേക്ഷക മനസ്സ് കീഴടക്കിയ നായികയാണ്. റിമി ടോമിയുടെ അനിയനായ റിങ്കു ടോമിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇരുവർക്കും ഒരു മകൾ ആണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. തങ്ങളുടെ ആരാധകർക്കായി എല്ലാം നിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ മുക്തയുടെയും മകളുടെയും വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. മുക്തയും മകളും ഡാൻസ് കളിക്കുന്ന ക്യൂട്ട് വീഡിയോ ആണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിനു മുൻപ് തന്നെ ഈ അമ്മയുടെ മകളുടെയും പല വീഡിയോകളും ചിത്രങ്ങളും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.

അമ്മ മകൾ ബന്ധത്തിനുപരി ഇരുവരും നല്ലൊരു സുഹൃത്തുക്കളെ പോലെയാണ് പരസ്പരം എല്ലാം പങ്കു വയ്ക്കാറുള്ളത്. വിവാഹത്തിനുശേഷം സിനിമ മേഖലയിൽ നിന്നും അകന്നുനിന്ന നടി തന്റെ മാതൃത്വത്തിന്റെ സുന്ദര നിമിഷങ്ങൾ ആസ്വദിക്കുന്ന തിരക്കിലാണ്. താരത്തിന്റെ മകളുടെ കുട്ടി കുറുമ്പുകളും കളിചിരികളും എല്ലാം ആരാധകരും ഇഷ്ടപെടുന്നു. ഇരുവരും പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്.

ഒട്ടുമിക്ക ചിത്രങ്ങളിലും വിഡിയോകളിലും ഇരുവരും ഒരു പോലത്തെ നിറത്തിലുള്ള ഡ്രസ്സ് ആണ് ധരിക്കാറുള്ളത്. നിരവധി സിനിമകളിലൂടെ ആരാധക മനസ്സിൽ ഇടം നേടിയ മുക്തയുടെ വീണ്ടും ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. അതുകൊണ്ടുതന്നെ താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏറെ കൗതുകത്തോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ അഭിന്ദനങ്ങൾ അറിയിക്കാനും ആരാധകർ മറന്നില്ല.

 

View this post on Instagram

 

A post shared by Muktha (@actressmuktha)

Leave a Reply

Your email address will not be published. Required fields are marked *