നാരങ്ങ അച്ചാർ ഇനി ഇതുപോലെ തയ്യാറാക്കു. കൈപ്പ് ഇല്ലാതെ ഇനി ആർക്കും ഇഷ്ടംപോലെ ഇതുപോലെ കഴിക്കാം. | Making Of Spicy Garlic Lemon Pickle

Making Of Spicy Garlic Lemon Pickle : എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ എത്ര വേണമെങ്കിലും ആസ്വദിച്ച് കഴിക്കാൻ പറ്റുന്ന രീതിയിൽ നാരങ്ങ അച്ചാർ നമുക്ക് തയ്യാറാക്കിയാലോ. അതിനായി ആവശ്യമുള്ള നാരങ്ങ എടുത്ത 10 മിനിറ്റ് ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക അതിനുശേഷം നാല് കഷണങ്ങളാക്കി മുറിച്ച ഒരു പാത്രത്തിൽ പകർത്തുക .

അതിലേക്ക് ആവശ്യത്തിന് കായപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവെക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് മൂന്ന് ഏലക്കായ മൂന്ന് ഗ്രാമ്പൂ ചേർത്ത് ചൂടാക്കുക ശേഷം ഒരു ടീസ്പൂൺ ഉലുവ ചൂടാക്കുക ഒരു ടീസ്പൂൺ കടുക് ഇട്ടു ചൂടാക്കുക ശേഷം ഇതെല്ലാം ഒരു മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് എണ്ണ ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക.

ശേഷം ഒരു കപ്പ് വെളുത്തുള്ളി അതിലേക്ക് ഇട്ട് നല്ലതുപോലെ മൂപ്പിച്ച് കോരി മാറ്റുക ശേഷം ഒരു കപ്പ് ഇന്ത്യ ചെറുതായി അരിഞ്ഞതും പച്ചമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് വറുത്ത് കോരി മാറ്റുക. അതേ എണ്ണയിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. മഞ്ഞൾപൊടി മൂത്ത് വരുമ്പോൾ എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക .

ശേഷം നാരങ്ങ ചേർത്തു കൊടുക്കുക വറുത്തു വച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുക ഇതെല്ലാം ഇളക്കി യോജിപ്പിക്കുക ശേഷം മാറ്റിവെക്കുക. മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒന്നേകാൽ കപ്പ് വിനാഗിരി ഒഴിച്ച് ചൂടാക്കുക ശേഷം അത് അച്ചാറിലേക്ക് ഒഴിച്ചു കൊടുത്തു ഇളക്കി യോജിപ്പിക്കുക. അവസാനമായും രണ്ട് ടീസ്പൂൺ പഞ്ചസാര, പൊടിച്ചു വച്ചിരിക്കുന്ന മസാല, ഒരു ടീസ്പൂൺ കായപ്പൊടി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിച്ച് പകർത്താം.

Leave a Reply

Your email address will not be published. Required fields are marked *