Diabetic Retinopathy Malayalam : നമ്മുടെ ശരീരത്തിൽ കണ്ണിന്റെ റെറ്റിനയേയും പ്രമേഹം ബാധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും അധികം ഇന്ന് കാണപ്പെടുന്ന ഒരു അസുഖമാണ് പ്രമേഹം. ഇത് ശരീരത്തിന്റെ എല്ലാ കോശങ്ങളെയും ബാധിക്കുന്നു എന്ന് നമുക്കെല്ലാവർക്കും അറിയാം അതുപോലെ തന്നെ കണ്ണിന്റെ ഞരമ്പിനെയും ഇത് ബാധിക്കുന്നു. കുറേക്കാലമായി പ്രമേഹ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർ.
അതുപോലെ തന്നെ പ്രമേഹ രോഗത്തിന്റെ തീവ്രത മനസ്സിലാക്കാതെ കാര്യങ്ങൾ ചെയ്യുന്നവർ അതുകൂടാതെ രക്തക്കുറവ് ഗർഭിണികൾ കിഡ്നി അസുഖമുള്ളവർ അങ്ങനെയുള്ളവർക്കെല്ലാം തന്നെ റെറ്റിനയെ ബാധിക്കുന്ന ഈ പ്രമേഹം വരാവുന്നതാണ്. ബാക്കിയുള്ളവയെ പോലെ തന്നെ രക്തക്കുഴലിന്റെ കട്ടി കുറയുകയും രക്തക്കുഴലിന് അടവ് സംഭവിക്കുകയും ചെയ്യുന്നതാണ് ഡയബറ്റിക് റെറ്റിനയുടെ പ്രശ്നങ്ങൾ. കണ്ണിന്റെ പ്രധാന ഞരമ്പിനെ നീര് വയ്ക്കും രക്തക്കുഴൽ അടയും.
എന്നിവയാണ് ഒന്നാമത്തെ തരം പ്രശ്നം രണ്ടാമത്തേത് ഞരമ്പിലേക്കുള്ള രക്തയോട്ടം കുറയുകയും അത് മൂലം ഓക്സിജൻ എത്താതെ വരുകയും ഞരമ്പുകൾ പൊട്ടിപ്പോകാനും രക്തസ്രാവം ഉണ്ടാകാനും കാരണമാകും. തുടക്കത്തിൽ ആർക്കും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും ഉണ്ടാകണമെന്നില്ല കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് കാണപ്പെടുന്നത്. പതിയെ കാഴ്ച ശക്തിയെ ബാധിക്കുകയും വേദന ഉണ്ടാവുകഅതുപോലെ കണ്ണിൽ എന്തെങ്കിലും ഓടിക്കളിക്കുന്നത് പോലെ അനുഭവപ്പെടുക .
എന്നിവഉണ്ടാകുന്നത് ആണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ ഭൂരിഭാഗം ആളുകൾക്കും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നതല്ല. ഞാൻ ഇത് തിരിച്ചറിയാനുള്ള പ്രധാന വഴി പ്രമേഹ രോഗമുള്ള ആളുകൾ അഞ്ചുവർഷം കൂടുമ്പോഴെങ്കിലും കണ്ണിൽ ഈ രോഗം ഉണ്ടോ എന്നതിന്റെ പരിശോധന നടത്തേണ്ടതാണ്. തുടക്കത്തിൽ കണ്ടുപിടിക്കുകയാണെങ്കിൽ അത് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതായിരിക്കും.