Making Crispy Rice Flour Vada : അരിപ്പൊടി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വടയുടെ റെസിപ്പി ആണ് പറയാൻ പോകുന്നത്. ഇതുപോലെ നിങ്ങളും വട തയ്യാറാക്കു. ഇത് ഉണ്ടാക്കിയെടുക്കാനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും എരിവിന് ആവശ്യമായ പച്ചമുളക്, അതോടൊപ്പം ഒന്നര ഗ്ലാസ് വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തതിനു ശേഷം അടുപ്പിൽ വച്ച് നല്ലതുപോലെ ചൂടാക്കുക മാവ് നല്ലതുപോലെ കുറുകി ഭാഗമായി വരുന്ന സമയത്ത് പകർത്തി വയ്ക്കാവുന്നതാണ്.
ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും കറിവേപ്പില ചെറുതായി അരിഞ്ഞത് മല്ലിയില ചെറുതായി അരിഞ്ഞത് ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞത് എന്നിവയെല്ലാം ചേർത്ത് കൈകൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഒരു 10 മിനിറ്റ് നേരത്തേക്ക് മാറ്റിവയ്ക്കുക അതുകഴിഞ്ഞ് ആവശ്യമുള്ള മാവ് കയ്യിലെടുത്ത് നടുവിൽ ഒരു വട തയ്യാറാക്കുക എല്ലാ വടയും ഇതുപോലെ തയ്യാറാക്കി വെച്ച് കഴിയുമ്പോൾ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഓരോ വടയും എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഇതുപോലെ ഇനി നിങ്ങളും തയ്യാറാക്കൂ.