Methods To Sharpen Mixie Jar : ഇന്നത്തെ കാലത്ത് മിക്സി ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും കാരണം രാവിലെ ജോലിക്ക് പോകുന്ന വീട്ടമ്മമാർ ആയാലും അല്ലാത്തവരായാലും എളുപ്പത്തിൽ ജോലികൾ തീർക്കുന്നതിന് മിക്സി പോലെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ ദിവസവും ഉപയോഗിക്കുന്നതിലൂടെ കേടു വരുകയും ചെയ്യും എന്നാൽ അത് കേടു വരാതെ നമ്മൾ സംരക്ഷിക്കേണ്ടതാണ്.
മിക്സി ഉപയോഗിക്കുന്നത് മൂലം കൂടുതലായും അതിന്റെ ബ്ലേഡ് പെട്ടെന്ന് മൂർച്ച പോവുകയും അതുകൊണ്ടുതന്നെ നമ്മൾ എന്തെങ്കിലും അരയ്ക്കാൻ എടുക്കുമ്പോൾ നല്ലതുപോലെ അരഞ്ഞു വരാതെയും ചെയ്യും. എന്നാൽ ഇത്തരം പ്രശ്നങ്ങളെ നിസ്സാരമായി തന്നെ നമുക്ക് പരിഹരിക്കാൻ സാധിക്കും. അതിനുവേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതിൽ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച എളുപ്പത്തിൽ കൂട്ടാൻ പറ്റുന്ന ഒരു ടിപ്പ് എന്ന് പറയുന്നത്.
കല്ലുപ്പ് എടുക്കുക മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ഇട്ടതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതുപോലെ ചെയ്താൽ മൂർച്ച കൂടുന്നതായിരിക്കും. രണ്ടാമത്തെ ടിപ്പ് കുറച്ച് മുട്ടത്തോട് ഇട്ടുകൊടുക്കുക അതിനുശേഷം അതും നല്ലതുപോലെ പിടിച്ചെടുക്കുക. മൂന്നാമത്തെ ടിപ്പ് കുറച്ച് പനം കൽക്കണ്ടം എടുക്കുക. മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. നാലാമത്തെ ടിപ്പ് അലുമിനിയം ഫോയിൽ പേപ്പർ എടുക്കുക.
അത് ചെറിയ ചെറിയ ബോളുകൾ ആക്കി എടുത്തതിനുശേഷം അതെല്ലാം മിക്സിയുടെ ജാറിലേക്ക് നല്ലതുപോലെ പോടിച്ചെടുക്കുക. ഈ നാലു മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്താൽ മതി നല്ല റിസൾട്ട് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. അതുമാത്രമല്ല ഇതിൽ അലുമിനിയം ഫോയിൽ പേപ്പർ അല്ലാതെ മറ്റു മൂന്ന് സാധനങ്ങൾ നമുക്ക് വളരെ ഉപകാരപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നതാണ്.