How To Get Rid of Tinea Versicolor : അമിതമായി വണ്ണം ഉള്ള ആളുകളുടെ ശരീരത്തിൽ തൊലി മടക്ക് വരുന്ന ഭാഗത്ത് പ്രത്യേകിച്ച് തുടയെടുത്ത് കക്ഷം എന്നീ ഭാഗങ്ങളിൽ എല്ലാം തന്നെ കറുത്ത നിറം കാണപ്പെടാറുണ്ടല്ലോ എത്ര തന്നെ ഉരച്ച് വൃത്തിയാക്കിയാലും ആ കറുപ്പ് നിറം അതുപോലെ തന്നെ ഉണ്ടാകും എന്നാൽ ഇത് അവർക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും വണ്ണമുള്ള ആളുകൾക്ക് മാത്രമല്ല അല്ലാത്ത ആളുകൾക്കും ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ട് .
ഇതിനെ മാറ്റിയെടുക്കുന്നതിനു വേണ്ടി നമ്മൾ ക്രീമുകളോ കെമിക്കലുകളോ ഒന്നും തന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ ഇതിനുവേണ്ട ഒരു മരുന്ന് തയ്യാറാക്കാം. ഇത് മാത്രമല്ല ശരീരത്തിലെ ചുണങ്ങ് അതുപോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുവാനും ഇത് വളരെയധികം എളുപ്പമാണ്. ഇതിനുവേണ്ടി നമുക്ക് ഒരു മരുന്ന് തയ്യാറാക്കാം അതിനായി കുറച്ച് ആര്യവേപ്പ് എടുക്കുക അതുപോലെ പച്ചമഞ്ഞൾ എടുക്കുക പച്ചമഞ്ഞൾ തന്നെ എടുക്കേണ്ടതാണ്.
ഇത് രണ്ടും നല്ലതുപോലെ അരച്ചതിനുശേഷം കറുപ്പ് നിറമുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങിക്കഴിയുമ്പോൾ ചെറിയ ചൂടുവെള്ളത്തിൽ കഴുകി കളയുക. അടുത്ത ഒരു ടിപ്പ് ഒരു പാത്രത്തിൽ ആദ്യം തന്നെ ഒരു നാരങ്ങ മുഴുവനായി പിഴിഞ്ഞ് അതിന്റെ നീര് പകർത്തി വയ്ക്കുക ശേഷം അതിനേക്കാൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിനുശേഷം വെയിലത്ത് വെച്ച് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം ഇത് ശരീരത്തിൽ ചുണങ്ങ് ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. ശേഷം കുറച്ചു സമയം വെയിൽ കൊള്ളുക. ചെറുതായി ചൂടായാൽ മാത്രം മതി. ശേഷം കഴുകുന്ന സമയത്ത് ചെറുപയർ പൊടി ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. കുറച്ചുദിവസം തുടർച്ചയായി ഇതുപോലെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും.