Making Of Tasty Masala Green gram Curry : ചെറിയ കുട്ടികൾക്കെല്ലാം ചെറുപയർ കറി ഉണ്ടാക്കിയാൽ പൊതുവേ കഴിക്കാൻ വളരെ മടി കാണിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ അവരുടെ ആരോഗ്യത്തിന് ചെറുപയർ കഴിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് ചെറുപയർ കറി ഇതുപോലെ തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ കാൽ കപ്പ് ചെറുപയർ ഒരു രാത്രി മുഴുവനായും വെള്ളത്തിൽ കുതിർക്കാനായി വയ്ക്കുക.
അതിനുശേഷം ഒരു കുക്കർ എടുത്ത് ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് സ്പൂൺ ജീരകം ചേർത്തു കൊടുക്കുക. ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക അതിലേക്ക് മൂന്ന് പച്ചമുളക് ചേർത്ത് കൊടുക്കുക.
ശേഷം ഒരു വായനയില ചേർത്ത് കൊടുക്കുക. ഉള്ളി വഴന്ന് വരുമ്പോൾ 10 വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും മിക്സിയിൽ നല്ലതുപോലെ അരച്ചത് ചേർത്ത് കൊടുക്കുക. നന്നായി വഴന്നു വരുമ്പോൾ മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക മഞ്ഞൾപൊടി മൂത്ത് വരുമ്പോൾ രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക മല്ലിപ്പൊടിയും നല്ലതുപോലെ മൂത്ത് വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.
മുളകുപൊടിയും നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ജീരകപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. തക്കാളി വെന്ത് ഉടഞ്ഞു വരുമ്പോൾ കുതിർത്തു വച്ചിരിക്കുന്ന ചെറുപയർ ചേർത്തു കൊടുക്കുക ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് കുക്കർ അടച്ച് വേവിക്കുക. ചെറുപയർ നല്ലതുപോലെ വെന്ത് കഴിയുമ്പോൾ അവസാനമായി കുറച്ചു ഗരംമസാലയും ചേർത്ത് മല്ലിയിലയും ചേർത്ത് പകർത്തി വയ്ക്കാം.