Onion In Frying Pan : മഴക്കാലമാകുന്നതോടെ നമ്മൾ വീട്ടിൽ വാങ്ങി വയ്ക്കുന്ന പല പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞു പോകാനും കേടുവരാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പച്ചക്കറികളിലും മറ്റും എന്തെങ്കിലും തരത്തിലുള്ള വെള്ളത്തിന്റെ അംശം ഉണ്ടെങ്കിൽ അതെല്ലാം തന്നെ കേടുവരാൻ എളുപ്പം സാധിക്കും. മാത്രമല്ല മലയാളികളായ നമ്മൾ എപ്പോഴും മിക്കവാറും എല്ലാ കറികളിലും ചേർക്കുന്ന ഒന്നാണ് സവാള ചെറിയ ഉള്ളി എന്നിവ.
എന്നാൽ കൂടുതലായി പെട്ടെന്ന് കേടുവരാൻ സാധ്യത സവാളയും ചെറിയ ഉള്ളിയും ആയിരിക്കും സവാളയുടെ പുറത്ത് പ്രത്യേകിച്ച് കുഴപ്പം ഇല്ലെങ്കിൽ കൂടിയും ഉള്ളിലായിരിക്കും ചിലപ്പോൾ കേടുകൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇത് എത്രത്തോളം കേടു വരാതെ സൂക്ഷിക്കണം എന്നുള്ളത് വളരെ അത്യാവശ്യമാണ്. അതിനുവേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ സവാളയും ചെറിയ ഉള്ളിയും കുറെ നാളത്തേക്ക് കേടു വരാതെ നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. അതിനായി ചെയ്യേണ്ടത് രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ദോശയോ അപ്പമോ തയ്യാറാക്കി. ആ പാൻ നല്ലതുപോലെ ചൂടായിരിക്കുന്ന സമയത്ത് ചെയ്യാം. അല്ലെങ്കിൽ ഇതിനുവേണ്ടി നിങ്ങൾക്ക് ഒരു പാൻ ചൂടാക്കി വയ്ക്കുകയും ചെയ്യാം.
ഒരുപാട് ചൂട് ആവാൻ പാടില്ല ചെറിയ മീഡിയം ചൂട് ഉണ്ടായിരിക്കണം അതിനുശേഷം സവാളയും ചെറിയ ഉള്ളിയും എല്ലാം ചൂടായ പാനിൽ ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. എല്ലാ ഭാഗവും നല്ലതുപോലെ ചൂടായി കഴിയുമ്പോൾ പുറത്തേക്ക് എടുത്തു വയ്ക്കുക ഇതുപോലെ നിങ്ങൾ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുവരാതെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും മാത്രമല്ല ഉള്ളിയുടെയും സവാളയുടെയും ഉള്ളിൽ എന്തെങ്കിലും കൂടുതൽ ഈർപ്പങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പോയിരിക്കും. ഇതുപോലെ ചെയ്തു നോക്കൂ.