Making Of Egg Curry Without Coconut : മുട്ടക്കറി നമുക്ക് ഏത് വിഭാഗത്തിന്റെ കൂടെയും നല്ലതുപോലെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ്. എങ്ങനെ തയ്യാറാക്കിയാലും മുട്ടക്കറി നല്ല കുറുകിയ ചാറോടുകൂടി കഴിക്കാൻ ആയിരിക്കും കൂടുതൽ ആളുകൾക്കും ഇഷ്ടപ്പെടുന്നത് എന്നാൽ ഇത് തേങ്ങയൊന്നും ചേർക്കാതെ തന്നെ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇത് ഉണ്ടാക്കിയെടുക്കുന്നതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വഴറ്റിയെടുക്കുക നല്ലതുപോലെ വഴന്നു വരുമ്പോൾ അഞ്ച് വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. വെളുത്തുള്ളി വഴന്നു വന്നതിനുശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് തക്കാളിയും നല്ലതുപോലെ വേവിച്ച് ഇളക്കി യോജിപ്പിക്കുക. കുറച്ചു കറിവേപ്പിലയും ചേർത്ത് അതെല്ലാം പകർത്തി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക.
അടുത്തതായി നാലു മുട്ട പുഴുങ്ങി എടുക്കുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ചൂടാക്കി അതിലേക്ക് പുഴുങ്ങിയെടുത്ത മുട്ട ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. ശേഷം വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അര ടീസ്പൂൺ ജീരകം ഒരു വയനയില ഒരു ഏലക്കായ ഒരു കറുവപ്പട്ട ചേർത്ത് ചൂടാക്കുക .
അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി ചേർത്ത് ചൂടാക്കിയതിനു ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക അരപ്പ് നല്ലതുപോലെ മൂത്ത് വരുമ്പോൾ രണ്ട് പച്ചമുളകും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും മുക്കാൽ ടീസ്പൂൺ ജീരകപ്പൊടിയും ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും ഇളക്കി യോജിപ്പിച്ച് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക നന്നായി തിളച്ചു വരുമ്പോൾ ആവശ്യത്തിന്ഉപ്പും മൊട്ടയും ചേർത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിച്ചതിനുശേഷം കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം. മുട്ടക്കറി ഇതുപോലെ തയ്യാറാക്കു.