Making Of Tasty Chutney for Dosa : എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു ചട്നി നമുക്ക് തയ്യാറാക്കി നോക്കിയാലോ രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലിയും ദോശയും ആണ് തയ്യാറാക്കുന്നത് എങ്കിൽ മറക്കാതെ ഇത് തയ്യാറാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ആവശ്യമായ രീതിയിൽ വറ്റൽമുളക് ചേർത്തു കൊടുക്കുക ശേഷം നന്നായി ചൂടാകുമ്പോൾ കോരി മാറ്റുക. എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് ചൂടാക്കുക ശേഷം 10 വെളുത്തുള്ളി വഴറ്റി എടുക്കുക അതിലേക്ക് 20 ചുവന്നുള്ളിയും ചേർത്തു കൊടുക്കുക കുറച്ചു കറിവേപ്പിലയും ചേർക്കുക നല്ലത് പോലെ വാടി വരുമ്പോൾ രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
സവാളയും വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം അടച്ചുവച്ച് വേവിക്കുക . നല്ലതുപോലെ വെന്തു കഴിഞ്ഞാൽ ഒരു ചെറിയ കഷണം ശർക്കര ചേർത്തു കൊടുക്കുക ശർക്കര അലിഞ്ഞു വരുമ്പോൾ അതെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക വറ്റൽമുളകും ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉഴുന്ന് കുറച്ച് കറിവേപ്പില ചേർത്ത് അരച്ചു വച്ചിരിക്കുന്ന അരപ്പും നല്ലതു പോലെ ചേർത്ത് ചൂടാക്കുക ശേഷം അതിന്റെ നിറമെല്ലാം മാറി വരുന്ന സമയത്ത് കുറച്ച് കായപ്പൊടി ചേർത്തു കൊടുത്ത് പകർത്തി വയ്ക്കാം. ഇതുപോലെ നിങ്ങളും തയ്യാറാക്കു.