Making Tasty Snack With Egg : വീട്ടിലേക്ക് വിരുന്നുകാർ വരുമ്പോഴും വൈകുന്നേരം ചായയുടെ കൂടെ കഴിക്കുവാനും പറ്റിയ ഒരു കിടിലൻ സ്നാക്കാണ് പറയാൻ പോകുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക .
അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർന്ന നല്ലതുപോലെ ചൂടാക്കുക. ശേഷം അതിലേക്ക് തിളച്ചു വരുമ്പോൾ അരക്കപ്പ് റവ ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു മുരളൻ കിഴങ്ങ് പുഴുങ്ങിയെടുത്ത് ഉടച്ചത് ചേർത്തുകൊടുക്കുക .
ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക മല്ലിയില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക ശേഷം ചൂടാറി കഴിയുമ്പോൾ അതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത്.
കയ്യിൽ വെച്ച് പരത്തി അതിന്റെ ഉള്ളിൽ പുഴുങ്ങിയ മുട്ട പകുതി മുറിച്ചത് ചേർത്ത് ഉരുട്ടിയെടുക്കുക. ശേഷം പൊടിച്ച ബ്രെഡിൽ പൊതിഞ്ഞ് എടുത്ത് മാറ്റിവയ്ക്കുക. എല്ലാം തയ്യാറായതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് പൊരിച്ചെടുക്കാവുന്നതാണ്. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കാം. നിങ്ങളും ഇതുപോലെ രുചികരമായ സ്നാക്ക് തയ്യാറാക്കി നോക്കൂ.