ഇന്ന് വളരെയധികം വിശേഷപ്പെട്ട ഏകാദശി ദിവസമാണ്. ഇതിനെ വിശുദ്ധ ഏകാദശി എന്നും പറയപ്പെടുന്നു കാരണം ഈ ഏകാദശിക്ക് വലിയ പ്രാധാന്യം നൽകുന്നതും ഇന്നത്തെ ദിവസം വ്രതം എടുക്കുകയും ചെയ്യുകയാണെങ്കിൽ വൈകുണ്ഡത്തിൽ എത്തിച്ചേരും എന്നാണ് പറയുന്നത്. ആരോഗ്യം വർദ്ധിക്കുവാനും സമ്പത്ത് വർദ്ധിക്കുവാനും ജീവിതത്തിൽ സന്തോഷം വർദ്ധിക്കുവാനും ഈ ഏകാദശി നോക്കുന്നതിലൂടെ സാധിക്കും.
അതുകൊണ്ട് സാധിക്കുന്ന എല്ലാവരും തന്നെ ഇന്നത്തെ ദിവസം ഏകാദശി എടുക്കുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു. ഇരുപത്തിയെട്ടാം തീയതി ഉച്ചയോടുകൂടി ആരംഭിക്കേണ്ടതും 30 ആം തീയതി ഉച്ചയോടെ കൂടി അവസാനിപ്പിക്കേണ്ടതുമാണ്. വ്രതം എടുക്കുന്ന ആളുകൾ തലേദിവസം ഒരിക്കൽ എടുക്കേണ്ടത് ആകുന്നു കാരണം ഒരു നേരം അരിയാഹാരം കഴിക്കുക. വിഷ്ണുവിന്റെ ക്ഷേത്രങ്ങളിലോ അല്ലെങ്കിൽ വിഷ്ണു അവതാര ക്ഷേത്രങ്ങളിലോ ദർശനം നടത്തുന്നത് വളരെ നല്ലതാണ്.
ഓരോരുത്തരും അവരുടെ ആരോഗ്യത്തിന് അനുസരിച്ച് രീതിയിൽ വ്രതം എടുക്കേണ്ടതാണ് അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ടതും ആണ്. അന്നത്തെ ദിവസം തുളസിമാല അല്ലെങ്കിൽ തുളസി ഭഗവാന്റെ മുന്നിൽ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ഭഗവാനെ പ്രിയപ്പെട്ട പുഷ്പങ്ങളിൽ ഒന്നാണ് മുല്ലപ്പൂവ്.
മംഗള കർമ്മങ്ങൾ നടക്കാനിരിക്കുന്ന വരാണെങ്കിൽ ഭഗവാന്റെ നാളെ മുല്ലപ്പൂ സമർപ്പിക്കുക. സന്താനഭാഗ്യം സന്താനങ്ങൾക്ക് ഉയർച്ച എന്നിവയെല്ലാം തന്നെ ഉണ്ടാകുവാൻ ഭഗവാനെ പ്രിയപ്പെട്ട മുല്ലപ്പൂ സമർപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്. അതോടൊപ്പം പൂർണ്ണ മനസ്സോടെയുള്ള പ്രാർത്ഥനയും ഉണ്ടാകേണ്ടതാണ്. അതുപോലെ മയിൽപീലി വീട്ടിലേക്ക് കൊണ്ടുവരുന്നത് വളരെ പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാകുവാൻ കാരണമാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.