Easy Fish Cutting Tip : മീൻ വൃത്തിയാക്കാൻ പൊതുവേ എല്ലാവർക്കും തന്നെ മടി ഉള്ളതാണ്. അതിൽ തന്നെ ചെറിയ മീനുകൾ ആയിട്ടുള്ള ചെമ്മീൻ നത്തോലി എന്നിവ വൃത്തിയാക്കുവാൻ പലർക്കും മടിയായിരിക്കും കാരണം ഇത് വൃത്തിയാക്കാൻ ഒരുപാട് സമയം ആയിരിക്കുന്ന നമ്മൾ എടുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾക്കും വലിയവർക്കും എല്ലാം ഒരുപോലെ മടി കാണുന്ന കാര്യമാണ് അത്.
എന്നാൽ ഈ ട്രിക്ക് നിങ്ങൾ മനസ്സിലാക്കിയാൽ ഇനി എല്ലാവർക്കും മീൻ വൃത്തിയാക്കി എടുക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും തന്നെ ഉണ്ടാവില്ല. അതിനുവേണ്ടി ഇതാ വീട്ടമ്മമാർക്ക് ഒരു പുതിയ ട്രിക്ക് പരിചയപ്പെടുത്തി തരാം. കത്തി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്യാവുന്നതാണ്.
ഇതിനായി നത്തോലി എത്ര കിലോ വാങ്ങിയാലും നിമിഷനേരം കൊണ്ട് നമുക്ക് ക്ലീൻ ചെയ്ത് എടുക്കാം. ആദ്യം തന്നെ അഞ്ചോ ആറോ നത്തോലി എടുക്കുക ശേഷം അത് നിരത്തി വെക്കുക അതിന്റെ തലഭാഗം എല്ലാം തന്നെ ഒരുപോലെ ആക്കി നിരത്തി വെക്കുക. ശേഷം കത്തി ഉപയോഗിച്ച് ഒരുമിച്ച് അതിന്റെ തലഭാഗം മുറിച്ചു മാറ്റുക. ഇതുപോലെ നിങ്ങൾക്ക് എത്രയെണ്ണം നത്തോലികൾ നിരത്തിവെച്ച് മുറിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഓരോ മീനുകളും എടുത്ത് വൃത്തിയാക്കുന്നതിനേക്കാൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. സമയം ലാഭിക്കുകയും ചെയ്യാം വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുകയും ചെയ്യാം. ഈ ട്രിക്ക് മനസ്സിലാക്കിയല്ലോ ഇനി ആർക്ക് വേണമെങ്കിലും മീൻ വൃത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.