സാമ്പത്തികപരമായി വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്കും കടം കയറി ജീവിതം തന്നെ ബുദ്ധിമുട്ടി നിൽക്കുന്നവർക്ക് ചെയ്യാൻ പറ്റുന്ന ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ഫലം കിട്ടുകയും സാമ്പത്തിക പുരോഗതി ഉണ്ടാവുകയും അതിനുള്ള വഴി നിങ്ങളുടെ മുൻപിൽ തുറന്നു വരികയും ചെയ്യുന്നതായിരിക്കും. ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് ശിവക്ഷേത്രങ്ങളിലാണ്.
ഇത് ചെയ്യേണ്ടത് വെളുത്ത വാവ് കഴിഞ്ഞുവരുന്ന പ്രദോഷത്തിലാണ്. അന്നേദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോകുന്നതാണ് അതിന്റെ രീതി. അന്നേദിവസം ക്ഷേത്രത്തിൽ പോയി നിങ്ങൾ ചെയ്യേണ്ടത് രുദ്ര സൂക്ത പുഷ്പാഞ്ജലി വഴിപാട് ചെയ്യുക. അന്നത്തെ ദിവസം വേറെ വഴിപാടുകൾ ഒന്നും ചെയ്യേണ്ട കാര്യമില്ല.
അതിനുശേഷം ചെയ്യേണ്ടത് പ്രദോഷ ദിവസം കഴിഞ്ഞു വരുന്ന ആദ്യത്തെ തിങ്കളാഴ്ചയാണ് അടുത്ത വഴിപാട് ചെയ്യേണ്ടത്. ഭഗവാനെ കൂവളത്തിന്റെ മാല സമർപ്പിച്ച ജലധാരയും നടത്തുക. അന്നത്തെ ദിവസം ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവും വീട്ടിൽ കൊണ്ടുവന്ന പൂജാമുറിയിൽ സൂക്ഷിക്കുക. അതിനുശേഷം നിങ്ങൾ എവിടെയെങ്കിലും പോകുമ്പോഴോ ഏതെങ്കിലും പ്രവർത്തികൾ ചെയ്യുമ്പോഴെല്ലാം ഈ ഭസ്മം അല്ലെങ്കിൽ ഈ പ്രസാദം നെറ്റിയിൽ തൊടേണ്ടതാണ്.
അതോടൊപ്പം തന്നെ നിലവിളക്ക് കത്തിക്കുമ്പോൾ ഓം നമശിവായ എന്ന മന്ത്രം 108 പ്രാവശ്യം ചൊല്ലുക. ഇതുപോലെ നിങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ എല്ലാ തരത്തിലും ഉള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും നിങ്ങൾക്ക് ഒഴിവായി കിട്ടുന്നതായിരിക്കും പുതിയ രീതിയിൽ ജീവിതം ആരംഭിക്കുന്നതിനു വേണ്ട നല്ല മാർഗങ്ങൾ മുന്നിൽ തെളിഞ്ഞു വരുന്നതുമായിരിക്കും കൃത്യമായി അത് ചെയ്താൽ മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.