Instant Idli Recipe Without Idli Maker : രാവിലെ ബ്രേക്ക്ഫാസ്റ്റ് ടേസ്റ്റി ആയിട്ടുള്ള ഇഡ്ഡലി കഴിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ എന്നാൽ നിങ്ങളുടെ കയ്യിൽ ഇഡലിയുടെ മാവ് ഇല്ലെങ്കിൽ കൂടിയും അത്തരം സന്ദർഭങ്ങളിൽ ഇതുപോലെ ഇഡലി ഉണ്ടാക്കിയാൽ മതി. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് റവ ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് തൈര് ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് ബേക്കിംഗ് സോഡയും വെള്ളവും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 20 മിനിറ്റ് അടച്ച് മാറ്റി വയ്ക്കുക.
അപ്പോഴേക്കും റവ നല്ലതുപോലെ കുതിർന്നു വരുന്നതായിരിക്കും. അതിനുശേഷം എടുക്കുക ഒരുപാട് ലൂസ് അല്ലാത്ത മാവ് വേണം തയ്യാറാക്കുവാൻ. ശേഷം ഉണ്ടാക്കുന്നതിനുവേണ്ടി ഒരേ വലിപ്പത്തിലുള്ള ചെറിയ പാത്രങ്ങൾ എടുക്കുക. ഇതുപോലെ തയ്യാറാക്കിയാൽ കുട്ടികൾക്കും കഴിക്കാൻ വളരെ ഇഷ്ടമായിരിക്കും. അതിനുശേഷം ഓരോ പാത്രത്തിലും കുറച്ച് എണ്ണ തേച്ചു കൊടുക്കുക.
ശേഷം മാവ് ആവശ്യത്തിനുള്ളത് അതിലേക്ക് ഒഴിച്ച് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കുക ശേഷം ആ വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. അല്ലെങ്കിൽ ആവിയിൽ വെച്ച് ചൂടാക്കുകയും ചെയ്യാം. രീതിയിൽ വേണമെങ്കിലും നിങ്ങൾക്ക് ഇത് വേവിച്ചെടുക്കാവുന്നതാണ്. നല്ലതുപോലെ വെന്ത് കഴിയുമ്പോൾ പാത്രത്തിൽ നിന്നും അടർത്തി മാറ്റുക. ടേസ്റ്റി ഇഡലി ഇങ്ങനെയും തയ്യാറാക്കൂ.