Do The Same For The Mixie Jar : മഴക്കാലമാകുന്നതോടെ അന്തരീക്ഷം വലിയ തണുപ്പാണല്ലോ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ വസ്ത്രങ്ങൾ ആയാലും കഴുകിവെച്ച പാത്രങ്ങളായാലും ഉണങ്ങി വരുന്നതിന് കുറെ സമയമെടുക്കും. അടുക്കളയിൽ ഉപയോഗിക്കുന്ന ചില പാത്രങ്ങൾ നല്ലതുപോലെ വെള്ളം പോയില്ല എന്നുണ്ടെങ്കിൽ അതിൽ നിന്നും ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രത്യേകിച്ചും മിക്സിയുടെ ജാറിന്റെ കാര്യമാണ് പറയാൻ പോകുന്നത്.മിക്സിയുടെ ജാറ് നമ്മൾ എന്തെങ്കിലും സാധനങ്ങൾ അരച്ചതിനുശേഷം എത്ര തന്നെ കഴുകി വൃത്തിയാക്കിയാലും കുറച്ചെങ്കിലും അതിന്റെ അംശങ്ങൾ അവിടെ തന്നെ ഉണ്ടാകും എന്നാൽ ആ മിക്സിയുടെ ജാറ് നല്ലതുപോലെ ഉണങ്ങി വന്നില്ല എങ്കിൽ മോശം ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലുമാണ്.
അതുകൊണ്ടുതന്നെ ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. മിക്സിയുടെ ജാർ വൃത്തിയാക്കിയതിനു ശേഷം നല്ലതുപോലെ തുടച്ച് എടുക്കുക അത് കഴിഞ്ഞ്ഗ്യാസ് തീ കത്തിച്ചതിനുശേഷം ചെറിയ ചൂടിൽ വയ്ക്കുക അത് കഴിഞ്ഞ് മിക്സിയുടെ ജാറിന്റെ ഉൾഭാഗം അതിൽ വച്ച് ചെറുതായി ചൂടാക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ മിക്സിയുടെ ഉള്ളിലുള്ള ജലാംശങ്ങളെല്ലാം തന്നെ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതായിരിക്കും മാത്രമല്ല ജലാംശം നിൽക്കുന്നതിലൂടെ തുരുമ്പ് പിടിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച പോകാതിരിക്കാനും ഇതുപോലെ തന്നെ ചെയ്യാവുന്നതാണ്. ഈ മാർഗം നിങ്ങൾ ചെയ്തു നോക്കാൻ മറക്കല്ലേ. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ.