നിമിഷനേരം കൊണ്ട് തയ്യാറാക്കാൻ പറ്റിയ മാങ്ങ അച്ചാർ റെസിപ്പി. മാങ്ങാ അച്ചാർ ഇതുപോലെ തയ്യാറാക്കു. | Making Of Tasty Instant Mango Pickle

Making Of Tasty Instant Mango Pickle : ഈ അച്ചാറിന്റെ റെസിപ്പി നിങ്ങളെ ഞെട്ടിക്കും. ഇതുപോലെ ഒരു അച്ചാർ നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു വലിയ മാങ്ങ മുഴുവനായും എടുത്ത് ചെറിയ കഷണങ്ങളാക്കി അരിയുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം മാറ്റിവയ്ക്കുക.

അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ കടുകും അര ടീസ്പൂൺ ഉലുവയും മുക്കാൽ ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി ചൂടാക്കി ശേഷം മിക്സിയിലിട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. അടുത്തതായി അതേ പാനിൽ കാലു കപ്പ് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് 20 വെളുത്തുള്ളി ചേർത്ത് കൊടുക്കുക.

വെളുത്തുള്ളി നല്ലതുപോലെ ചൂടായി വരുമ്പോൾ മുക്കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് കൊടുക്കുക മൂന്ന് ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക. മുളകുപൊടി നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് മാങ്ങ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം നാല് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക .

പൊടിച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് പകർത്തി വയ്ക്കാം. ഇത്ര മാത്രമേയുള്ളൂ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഈ മാങ്ങ അച്ചാർ തയ്യാറാക്കി വയ്ക്കാം ഇത് കുറെ നാളത്തേക്ക് കേടു വരാതെ ഇരിക്കുകയും ചെയ്യും. മാങ്ങ കിട്ടുമ്പോൾ ഉറപ്പായും ഇതുപോലെ അച്ചാർ തയ്യാറാക്കി വയ്ക്കാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *