കർക്കിടകമാസം എന്ന് പറയുന്നത് വളരെയധികം ദൈവികമായിട്ടുള്ള മാസമാണ് ഈ മാസത്തിൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് സൂചനകൾ ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നതാണ്. ഈ മാസത്തിൽ ഉപ്പൻ എന്ന പക്ഷി വീട്ടിലേക്ക് വരുന്നത് ശുഭലക്ഷണം ആയിട്ടാണ് കണക്കാക്കുന്നത്. ഈ പക്ഷി വീട്ടിലേക്ക് വന്നാൽ നിർബന്ധമായും നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. ഈ പക്ഷി വീട്ടിലേക്ക് വരുന്നത് സർവ്വ ഐശ്വര്യങ്ങളും കൊണ്ടാണ്.
നിങ്ങൾ എന്തെങ്കിലും ശുഭകാര്യത്തിന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വലത് ഭാഗത്ത് കൂടി ഒപ്പന കടന്നുപോകുന്നുണ്ടെങ്കിൽ നിങ്ങൾ പോകുന്ന കാര്യം വളരെയധികം ഐശ്വര്യപൂർണ്ണമായി തീരുന്നതായിരിക്കും. ആദ്യത്തെ കാര്യം ഉപ്പനെ കാണുകയാണെങ്കിൽ കൈ മൂന്നു പ്രാവശ്യം കൊട്ടി അതിനെ വണങ്ങുക.
സന്ധ്യാസമയത്ത് ഈ പക്ഷി വീട്ടിലേക്ക് വരുന്നതും ശബ്ദമുണ്ടാക്കുന്നതും നല്ല കാലം വരുന്നതിന്റെ സൂചനയായിട്ടാണ് പറയുന്നത്. അതുപോലെ കാണുന്ന സമയത്ത് വീട്ടിലെ ലക്ഷ്മി ദേവിയുടെ ചിത്രത്തിനു മുന്നിൽ വെളുത്ത നിറത്തിലുള്ള പുഷ്പങ്ങൾ കൊണ്ട് കെട്ടിയ മാലകളോ അല്ലെങ്കിൽ പുഷ്പങ്ങളും സമർപ്പിച്ച് പ്രാർത്ഥിക്കേണ്ടതാണ്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം വീട്ടിലുള്ളതുകൊണ്ടാണ് ഈ പക്ഷി വീട്ടിലേക്ക് വരുന്നത് അതുകൊണ്ട് തന്നെ ലക്ഷ്മിയുടെ സാന്നിധ്യം വീട്ടിൽ വർദ്ധിപ്പിക്കുന്നതിനായി ഇതുപോലെ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
തുടർച്ചയായി നിങ്ങൾ ഉപ്പനെ വീടിന്റെ പരിസരങ്ങളെ കാണുന്നുണ്ടെങ്കിൽ അടുത്തുള്ള വിഷ്ണുക്ഷേത്രങ്ങളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി വീട്ടിലെ എല്ലാ അംഗങ്ങളുടെ പേരിലും കഴിപ്പിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.