Making Of Egg Curry With Special Masala : മുട്ടക്കറി നമ്മൾ എല്ലാവരും സാധാരണ ചോറിനും ചപ്പാത്തിക്കും എല്ലാം തയ്യാറാക്കാറുള്ളതാണല്ലോ. എന്നാൽ പതിവുപോലെ വെക്കുന്ന രീതിയിൽ നിന്നും വളരെ വ്യത്യസ്തമായ ടേസ്റ്റിൽ നമുക്ക് മുട്ടക്കറി തയ്യാറാക്കിയാലോ. എന്നാൽ ഇതുപോലെ തയ്യാറാക്കുക. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം മൂന്ന് ഏലക്കായ ചേർത്തുകൊടുത്ത ചൂടാക്കുക അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതായി വഴറ്റിയെടുക്കുക. സവാള വഴന്നു വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുക്കുക ഒരു പച്ചമുളക് ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത്.
പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതേ സമയം മൂന്നു ടീസ്പൂൺ തേങ്ങ ചിരകിയതും വെള്ളം അതുപോലെ 7 കശുവണ്ടി പരിപ്പ് അര ടീസ്പൂൺ പെരുംജീരകം ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് അരച്ചെടുക്കുക.
ഈ അരപ്പ് പാനിലേക്ക് ഒഴിച്ചുകൊടുത്ത് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്ത് തിളപ്പിക്കുക തിളച്ചു വരുമ്പോൾ പുഴുങ്ങിയ മുട്ട ചേർത്ത് അടച്ചുവെച്ച് 10 മിനിറ്റ് വേവിക്കുക കറി നല്ലതുപോലെ കുറുകി പാകം ആകുമ്പോൾ കുറച്ചു മല്ലിയില ചേർത്ത് പകർത്തി വയ്ക്കാം.