Easy Fridge Cleaning Tip : ഫ്രിഡ്ജ് പലപ്പോഴും നല്ലതുപോലെ വൃത്തിയാക്കിയാലും പെട്ടെന്നായിരിക്കും അഴുക്കു പിടിക്കാറുള്ളത് ചിലപ്പോൾ എന്തെങ്കിലും കറികൾ പോയതിന്റെയും അല്ലെങ്കിൽ ഫ്രീസറിൽ എന്തെങ്കിലും മീനുകളോ ഇറച്ചികളോ വെച്ച് അതിന്റെ ചോര പോയിട്ടോ പല കാര്യങ്ങൾ സംഭവിച്ചു അഴുക്കുകൾ പറ്റാം. അഴുക്കുകൾ പറ്റുന്നത് മാത്രമല്ല ചീത്ത മണം ഉണ്ടാവുകയും ചെയ്യും.
ഇത്തരം സന്ദർഭങ്ങൾ ഇനി ഉണ്ടാകാതിരിക്കണമെങ്കിൽ ഇതുപോലെ ചെയ്താൽ മതി. അതിനായി ഫ്രിഡ്ജ് ആദ്യം തന്നെ നമ്മൾ കഴുകി വൃത്തിയാക്കുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ എടുക്കുക നീളത്തിൽ ഉള്ളത്. ശേഷം ഫ്രിഡ്ജിന്റെ അകത്ത് ഓരോ തട്ടുകൾ ഉണ്ടല്ലോ അതിന്റെ വലുപ്പത്തിൽ പ്ലാസ്റ്റിക് കവർ മുറിച്ചെടുക്കുക. ശേഷം ഓരോ തട്ടി മുകളിലായും നിരത്തി വയ്ക്കുക.
ഇതിനുമുകളിൽ നിങ്ങൾക്ക് പാത്രങ്ങളെല്ലാം തന്നെ വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുകയാണെങ്കിൽ എന്തെങ്കിലും തരത്തിലുള്ള അഴുക്കുകൾ സംഭവിച്ചാൽ അത് പ്ലാസ്റ്റിക് കവറിന്റെ മുകളിൽ ആകുന്നതായിരിക്കും ഒട്ടും തന്നെ താഴെ വീഴുകയുമില്ല ഇങ്ങനെ ചെയ്താൽ അഴുക്കുകൾ പറ്റുന്ന സമയത്ത് ആ പ്ലാസ്റ്റിക് കവർ മാറ്റി വേറെ പ്ലാസ്റ്റിക് കവർച്ചാൽ മതി.
ഫ്രിഡ്ജ് വൃത്തിയാക്കേണ്ടതായി വരില്ല. ഇത്രയും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ടിപ്പ നിങ്ങളും ചെയ്തു നോക്കാൻ മറക്കല്ലേ ഫ്രിഡ്ജ് കഴുകി വൃത്തിയാക്കാൻ മടിയുള്ള വീട്ടമ്മമാർക്ക് എല്ലാം തന്നെ ഇത് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ പെട്ടെന്ന് അഴുക്കുകൾ സംഭവിച്ചാൽ കഴിവുകയും ചെയ്യാം അതുകൊണ്ടുതന്നെ ചീത്ത മണം ഫ്രിഡ്ജിന്റ അകത്ത് ഉണ്ടാവുകയുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.