Making Of Tasty Onion Masala Rice : ഇന്ന് ഉച്ചയ്ക്ക് ചോറ് ഇതുപോലെ ഉണ്ടാക്കിയാലോ. ഇനി വേറെ കറിയൊന്നും ഉണ്ടാക്കേണ്ട ഇതു തന്നെ ധാരാളം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം മൂന്ന് ഏലക്കായ മൂന്നു ഗ്രാമ്പൂ ഒരു കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കുക.
ശേഷം നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക വെളുത്തുള്ളി മൂത്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള വഴന്നു വന്നു തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല .,
അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് വളരെ കുറച്ച് മാത്രം വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷംവേവിച്ചു വെച്ചിരിക്കുന്ന ഒരു കപ്പ് ചോറ് അതിലേക്ക് ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
ഒരുപാട് അമർത്തി ഇളക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം അതിലേക്ക് ഒരു നാരങ്ങ പകുതി പിഴിഞ്ഞൊഴിക്കുക അതോടൊപ്പം കുറച്ച് മല്ലിയിലയും ചേർത്തു കൊടുത്ത് മിക്സ് ചെയ്ത പകർത്തി വയ്ക്കാം. ഇന്ന് ചോറ് ഇതുപോലെ തയ്യാറാക്കു. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാൻ ആയാലും ഇത് വളരെ നല്ലൊരു വിഭവം ആയിരിക്കും. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ.