Pain Remove Health Drink : ശരീരത്തിൽ നീര് വരുമ്പോൾ അതിനെ ഇല്ലാതാക്കാൻ പറ്റിയ ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു ഹെൽത്ത് ഡ്രിങ്ക് നിങ്ങളും തയ്യാറാക്കൂ. വളരെയധികം ഉപകാരപ്രദമായിരിക്കും. മുരിങ്ങയില വീട്ടിൽ ഉള്ളവർ ആണെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ.
പലതരത്തിലുള്ള ജോലി ചെയ്യുന്നവരാണല്ലോ നമ്മളെല്ലാവരും അതിന്റെ ഭാഗമായി ശരീരത്തിൽ കാലുകളിലും കൈകളിലും എല്ലാം നീര് വയ്ക്കുന്നത് പലർക്കും അനുഭവപ്പെടുന്നുണ്ടാകും. അതുകൊണ്ടുതന്നെ നല്ല ശരീര വേദനയും ഉണ്ടാകും. ഇത്തരത്തിൽ വരുന്ന ശരീരത്തിലെ നീരിനെ ഇല്ലാതാക്കാൻ വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
ഇതിനുവേണ്ടി മരുന്ന് കഴിക്കേണ്ട ആവശ്യം ഒന്നും തന്നെയില്ല. ഇതുമാത്രം കുടിച്ചാൽ മതി. ഇതിനുവേണ്ടി നമുക്ക് ഒരു പിടി മുരിങ്ങയില എടുക്കുക 5 വെളുത്തുള്ളി എടുക്കുക കുറച്ച് കറിവേപ്പില എടുക്കുക ശേഷം ഇതെല്ലാം ഒരു പാത്രത്തിൽ ഇട്ട് ഒന്നോ രണ്ടോ ഗ്ലാസ് വെള്ളമൊഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നത് വരെ ഒരു 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കേണ്ടതാണ്.
അപ്പോൾ രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആയി ചുരുങ്ങി വരും. ശേഷം ഇത് ഒരു ഗ്ലാസിലേക്ക് പകർത്തി ചെറുതായി ചൂടാറി കഴിയുമ്പോൾ കുടിക്കാവുന്നതാണ്. നിങ്ങൾക്ക് വളരെയധികം മാറ്റം കാണാൻ സാധിക്കും ഇത് കുടിച്ചാൽ. ശരീരത്തിൽ നീര് കെട്ടിക്കിടക്കുന്ന പ്രശ്നമുണ്ടെങ്കിൽ ഇതുപോലെ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.